ജി സുധാകരനെതിരായ പരാതി: നാല് മണിക്കൂര്‍ നീണ്ട ഒത്തുതീര്‍പ്പ് യോഗം തീരുമാനമാകാതെ പിരിഞ്ഞു

ജി സുധാകരനെതിരായ പരാതി: നാല് മണിക്കൂര്‍ നീണ്ട ഒത്തുതീര്‍പ്പ് യോഗം തീരുമാനമാകാതെ പിരിഞ്ഞു

തിരുവനന്തപുരം: മന്ത്രി ജി.സുധാകരനെതിരെ മുന്‍ പേഴ്‌സണല്‍ സ്‌ററാഫ് അംഗത്തിന്റെ ഭാര്യ പരാതി സംബന്ധിച്ച് വിളിച്ചുചേര്‍ത്ത ലോക്കല്‍കമ്മറ്റി യോഗം തീരുമാനമാകാതെ പിരിഞ്ഞു. ജില്ലാസെക്രട്ടറിയുടെയും ഏരിയാസെക്രട്ടറിയുടെയും സാന്നിധ്യത്തില്‍ കൂടിയ യോഗത്തിലും ഇരുവിഭാഗവും വിട്ടുവീഴ്ച്ച ഇല്ലാത്ത നിലപാടാണ് സ്വീകരിച്ചത്. പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകാത്തതിനാല്‍ ഉപരി കമ്മറ്റി ചര്‍ച്ച ചെയ്യാനായി ജില്ലാ സെക്രട്ടറി നിര്‍ദ്ദേശിച്ചു.

നാല് മണിക്കൂര്‍ നീണ്ട് നിന്ന പുറക്കാട് ലോക്കല്‍ കമ്മറ്റി യോഗമാണ് തീരുമാനമാകാതെ പിരിഞ്ഞത്. പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ വിവാഹത്തെ സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയില്‍ മന്ത്രി സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നായിരുന്നു ആരോപണം. ഭാര്യയുടെ പരാതിയില്‍ പാര്‍ട്ടി അംഗമായ ഭര്‍ത്താവിനോട് പാര്‍ട്ടി വിശദീകരണം തേടിയിരുന്നു.

എന്നാല്‍ പരാതിയില്‍ കഴമ്പില്ലെന്നുക്കാട്ടി പൊലീസ് കേസെടുക്കാതായതോടെ യുവതി ജില്ലാ പൊലിസ് മേധാവിയെ സമീപിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ലോക്കല്‍ കമ്മറ്റി യോഗം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഡിസിയില്‍ തന്നെ വിളിച്ച് ചേര്‍ത്തത്. വിഭാഗിയതയുടെ ഭാഗമായാണ് പരാതി എന്നും അല്ലെന്നും ആരോപിച്ച് ചര്‍ച്ചയില്‍ ജില്ലയിലെ രണ്ട് വിഭാഗവും പരസ്പരം തര്‍ക്കിച്ചതോടെ പ്രശ്ന പരിഹാരം സങ്കീര്‍ണമാകുകയായിരുന്നു. കൂടാതെ പരാതി പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കുന്നതെന്നും പിന്നില്‍ ചിലരുണ്ടെന്നും ആരോപണമുയര്‍ന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.