കൊച്ചി: കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ കേരളം കോവിഡ് വാക്‌സന്‍ ഉല്‍പാദിപ്പിക്കുന്നതിന് സാധ്യത തേടുന്നു. ആലപ്പുഴ കലവൂരിലെ കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡില്‍ (കെഎസ്ഡിപി) വാക്‌സിന്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയുമോയെന്നാണ് പരിശോധിക്കുന്നത്. ഇതിനായി വ്യവസായ വകുപ്പു ചര്‍ച്ച തുടങ്ങി. കേന്ദ്ര സഹായത്തോടെ വാക്‌സിന്‍ നിര്‍മ്മിക്കാനാണ് ശ്രമിക്കുന്നത്.
വിശദമായ പദ്ധതി രേഖ കെഎസ്ഡിപി വ്യവസായ വകുപ്പിനു സമര്‍പ്പിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറി അടുത്ത ദിവസം കെഎസ്ഡിപി സന്ദര്‍ശിക്കും. തുടര്‍ന്നു സംസ്ഥാന സര്‍ക്കാര്‍ വിശദ പദ്ധതി തയാറാക്കി കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കും.
വാക്‌സീന്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന് സ്ഥല സൗകര്യം, വെള്ളം, വൈദ്യുതി, ബോയ്ലറുകള്‍, ഫില്ലിങ് സ്റ്റേഷന്‍ തുടങ്ങിയവ കെഎസ്ഡിപിയില്‍ ലഭ്യമാണ്. മൈനസ് 20 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ വാക്‌സിന്‍ സൂക്ഷിക്കുന്നതിനുള്ള സ്റ്റോറേജ് സൗകര്യം ഒരുക്കണം. മൈനസ് എട്ട് ഡിഗ്രിയില്‍ വാക്‌സിന്‍ കൊണ്ടുപോകാനുള്ള കണ്ടെയ്‌നറുകളും വാഹന സൗകര്യവും വേണം.
പേറ്റന്റ് ഉള്ള വാക്‌സിന്റെ ഫോര്‍മുല ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടേണ്ടി വരും. വാക്‌സീന്‍ പ്ലാന്റിന് കുറഞ്ഞത് 400 കോടി രൂപ വേണ്ടി വരും. അത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ കണ്ടെത്താമെന്നാണ് പ്രതീക്ഷ. പ്ലാന്റിനും ലാബിനും വിദേശത്തു നിന്നു സാമഗ്രികള്‍ ഇറക്കുമതി ചെയ്യുന്നതിനു കേന്ദ്രം നികുതി ഇളവു നല്‍കേണ്ടി വരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.