ചർമ്മ സംരക്ഷണം അടുക്കളയിൽത്തന്നെ ആവാം (ഭാഗം 3)

ചർമ്മ സംരക്ഷണം അടുക്കളയിൽത്തന്നെ ആവാം (ഭാഗം 3)

തിളങ്ങുന്ന ചർമ്മത്തിനു അടുക്കളക്കൂട്ടുകൊണ്ടൊരു ഫേസ്‌പാക്ക്

ഫേസ്‌പാക്ക് ഉപയോഗിക്കുന്നവരാണോ നിങ്ങൾ ? കടകളിൽ നിന്നും വാങ്ങുന്ന ഫേസ്‌പാക്കിലെ രാസവസ്തുക്കൾകൊണ്ട് ചർമ്മത്തിനു സംഭവിക്കുന്ന ഹാനി ചെറുതല്ല. താൽക്കാലികമായ ഒരു ഉണർവ് ചർമ്മത്തിന് ഉണ്ടാവുമെങ്കിലും ആത്യന്തികമായി ചർമ്മത്തെ ഹനിക്കുകയാണ് അവ ചെയ്യാറ്. ഇതാ നിരുപദ്രവകരമായ ചില കൂട്ടുകൾ. മുഖചർമ്മത്തിനു കുളിരും ഉണർവും നൽകി, ചർമ്മത്തെ സംരക്ഷിക്കുന്നു ഇവ.

• 1 ടേബിൾ സ്പൂൺ അലോവേര ജെൽ

• 8 തുള്ളി കാസ്റ്റർ ഓയിൽ

• 1/ 4 ടീസ്പൂൺ മഞ്ഞൾപ്പൊടി

• 1 ടീസ്പൂൺ ഫ്രഷ് ആയി പിഴിഞ്ഞെടുത്ത ഓറഞ്ച് ജ്യൂസ്. 

ഈ ചേരുവകൾ എല്ലാംകൂടി നന്നായി മിക്സ് ചെയ്യുക. മുഖത്ത് തേച്ചു പിടിപ്പിച്ചു, 5 -7 മിനിറ്റ് വൃത്താകൃതിയിൽ മസ്സാജ് ചെയുക. 2 -3 മിനിറ്റിനു ശേഷം ചെറുചൂട് വെള്ളത്തിൽ കഴുകിക്കളയുക.

• 2 ടീസ്പൂൺ അരിപ്പൊടി

• 15 തുള്ളി നാരങ്ങാനീര്

• 1/8 ടീസ്പൂൺ മഞ്ഞൾപ്പൊടി

• ഫ്രഷ് ടൊമാറ്റോ ജ്യൂസ് ആവശ്യത്തിന്

ആദ്യത്തെ 3 ചേരുവകൾ നന്നായി മിക്സ് ചെയുക. ടൊമാറ്റോ ജ്യൂസ് ഈ മിശ്രിതത്തിലേക്ക് പിഴിഞ്ഞൊഴിക്കുക.ഒരു പേസ്റ്റ് പരുവത്തിൽ ആവാൻ ആവശ്യമുള്ള അത്രയും ടൊമാറ്റോ ജ്യൂസ് ഉപയോഗിക്കുക. ടോമാറ്റോയുടെ വലിപ്പം അനുസരിച്ചു,ചിലപ്പോൾ ഒന്നിൽ കൂടുതൽ ടൊമാറ്റോ വേണ്ടി വരും.

• 1 ടീസ്പൂൺ അലോവേര ജെൽ

• 1/ 8 ടീസ്പൂൺ മഞ്ഞൾപ്പൊടി

• 1/ 2 ടീസ്പൂൺ ബ്രൗൺ ഷുഗർ അല്ലെങ്കിൽ ശർക്കര

• വെള്ളം അല്ലെങ്കിൽ റോസ് വാട്ടർ ആദ്യത്തെ മൂന്നു ചേരുവകൾ നന്നായി ഇളക്കുക.

ആവശ്യത്തിന് വെള്ളം അല്ലെങ്കിൽ റോസ് വാട്ടർ ചേർത്ത് പേസ്റ്റ് പരുവത്തിൽ ആക്കുക. മുഖത്ത് നന്നായി തേച്ചു പിടിപ്പിച്ചു 12 -15 മിനിറ്റിനു ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകിക്കളയുക.
(അലോവേരയിൽ നിന്നും നേരിട്ട് എടുത്ത ജെൽ ആണ് ഉത്തമം. അലോവേര ഒരു കഷ്ണം മുറിച്ചെടുത്തു, നെടുകെ കീറി, ഉള്ളിൽനിന്നും ഒരു സ്പൂൺ അല്ലെങ്കിൽ ഫോർക് വച്ച് ജെൽ വടിച്ചെടുക്കുക)

ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം ഓരോന്ന് പരീക്ഷിക്കുക .

✍ സിസിലി ജോൺ

മുന്‍ ലക്കങ്ങള്‍ വായിക്കാന്‍ ക്ലിക് ചെയ്യുക

ചർമ്മ സംരക്ഷണം അടുക്കളയിൽ തന്നെ ആവാം(പാർട്ട് 1)

കണ്ടാൽ പ്രായം തോന്നില്ലാത്ത ചർമ്മം വേണോ; അടുക്കള തന്നെ ശരണം (ചർമ്മ സംരക്ഷണം അടുക്കളയിൽ തന്നെ ആവാം -പാർട്ട് 2)



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.