ചർമ്മ സംരക്ഷണം അടുക്കളയിൽ തന്നെ ആവാം

ചർമ്മ സംരക്ഷണം അടുക്കളയിൽ തന്നെ  ആവാം

സൗന്ദര്യ സംരക്ഷണം പല സ്ത്രീകൾക്കും ഒരു വെല്ലുവിളി ആണ്. വരുമാനത്തിന്റെ നല്ലൊരു ഭാഗം പലരും ചിലവാക്കുന്നത് സൗന്ദര്യ വർധക വസ്തുക്കൾ വാങ്ങാനാണ്. പല ബ്രാൻഡുകളും മുഖകാന്തി വർധിപ്പിക്കും എന്നൊക്കെ വാഗ്‌ദാനം ചെയ്യുമെങ്കിലും, ആത്യന്തികമായി അതെല്ലാം ചർമ്മത്തിനു ഉപദ്രവം ഉണ്ടാക്കുകയാണ് ചെയുന്നത്. ബ്രാൻഡഡ് ഉത്പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ, ചർമ്മത്തിനു വളരെ ഹാനികരമാണ് എന്ന് മാത്രമല്ല, ചർമ്മത്തെ അകാല വാർദ്ധക്യം ബാധിക്കുകയും ചെയ്യും.

നമ്മുടെ ഒക്കെ അടുക്കളയിൽ തന്നെ നമ്മുടെ ചർമ്മ സംരക്ഷണത്തിനു വേണ്ട വസ്തുക്കൾ ഉണ്ട്. പ്രത്യേകിച്ച് ഒരു ചെലവുമില്ലാതെ, യാതൊരു തരത്തിലും ചർമ്മത്തെയോ, ആരോഗ്യത്തെയോ ബാധിക്കാതെ നമുക്ക് ചർമ്മ സംരക്ഷണം വീട്ടിൽ തന്നെ സൗജന്യമായി ചെയ്യാം. അതിനു വേണ്ട ഏതാനും പോം വഴികൾ നോക്കാം.


കണ്ണിനു ചുറ്റുമുള്ള കറുത്ത പാട് അലട്ടാത്തവർ ചുരുക്കമായിരിക്കും .ഇതാ ചില ടിപ്സ് .

ടിപ്പ് -1

• 1 ടേബിൾ സ്പൂൺ പേസ്റ്റ് ആക്കിയ പഴം
• 1/8 ടീ സ്പൂൺ മഞ്ഞൾ പൊടി
• 1/2 ടീ സ്പൂൺ ഇൻസ്റ്റൻറ് കാപ്പിപ്പൊടി

ഈ മൂന്നു ചേരുവകളും നന്നായി കൂട്ടി കലർത്തുക. ആ മിശ്രിതം ,കണ്ണിനു ചുറ്റിലും മുഖത്തും പുരട്ടി 3 -5 മിനിറ്റ്‌ വരെ വച്ചിരുന്നിട്ടു ചെറു ചൂട് വെള്ളത്തിൽ കഴുകുക.

ടിപ്പ്- 2

• 5 തുള്ളി ബദാം ഓയിൽ
• 1 ടീ സ്പൂൺ അലോവേര ജെൽ
• 3 തുള്ളി ആപ്പിൾ ജ്യൂസ്

ഈ മൂന്നു ചേരുവകളും ഒരു മിശ്രിതമാക്കുക. കണ്ണിനു ചുറ്റും നന്നായി തേച്ചു പിടിപ്പിക്കുക. 10 മിനിറ്റിനു ശേഷം കഴുകിക്കളയുക.

ടിപ്പ് - 3

• 4 കുങ്കുമ നാരുകൾ
• 1 ടേബിൾ സ്പൂൺ റോസ് വാട്ടർ
• 1 ടീ സ്പൂൺ കുക്കുമ്പർ ജ്യൂസ്

കുങ്കുമ നാരു റോസ് വാട്ടറിൽ ഇട്ടു വക്കുക. അതിന്റെ നിറം പോകും വരെ റോസ് വാട്ടറിൽ ഇട്ടേക്കുക .ഇതിനു ഏതാണ്ട് 10മിനിറ്റു സമയം എടുക്കും.അതിനുശേഷം കുങ്കുമ വെള്ളവും കുക്കുമ്പർ ജ്യൂസും നന്നായി ചേർക്കുക. മിശ്രിതം മുഖത്തും കണ്ണിനു ചുറ്റും നന്നായി തേച്ചു പിടിപ്പിക്കുക. 10 -15 മിനിറ്റു കഴിഞ്ഞു ചെറു ചൂടുവെള്ളത്തിൽ കഴുകി കളയുക .

ഈ ആഴ്ച ഇതൊന്ന്  ശ്രമിച്ചു നോക്കൂ,

ചർമ്മത്തിൽ ചുളിവു വരാതെ, അകാല വാർദ്ധക്യം തടയാനുള്ള പൊടിക്കൈകൾ… അടുത്ത ആഴ്ച.


✍ സിസിലി ജോൺ



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.