ബർമിംഗ്ഹാം . സൗത്ത് ഏൻഡ് ഓൺ സീ സെൻറ് അൽഫോൻസാ മിഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് ഉത്‌ഘാടനം ചെയ്തു. ഞായറാഴ്ച സൗത്ത് എൻഡ് ഓൺ സീ സെൻറ് ജോൺ ഫിഷർ പള്ളിയിൽ നടന്ന ഉത്‌ഘാടന സമ്മേളനത്തിൽ മിഷൻ ഡയറക്ടർ റെവ. ജോസഫ് മുക്കാട്ട്, റെവ. ഫാ . ജോ മൂലശ്ശേരിൽ വി .സി. എന്നിവർ പങ്കെടുത്തു . തുടർന്ന് നടന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു. കൈക്കരന്മാരായ സിജോ ജേക്കബ് ,ശ്രീ റോയ് ജോസ് , ശ്രീമതി ,സുനിതാ അജിത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.