ലണ്ടൻ : യുകെയിൽ മലയാളി നഴ്സിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നോട്ടിംഗാമിനടുത്ത് മാന്‍സ്ഫീല്‍ഡില്‍ താമസിച്ചിരുന്ന കൊച്ചി സ്വദേശി സെബിന്‍ രാജ് വര്‍ഗീസ് ആണ് വിട പറഞ്ഞത്. 42 വയസായിരുന്നു.
2016 ലാണ് സെബിന്‍ രാജ് യുകെയിലെത്തിയത്. തുടര്‍ന്ന് ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കും ഒപ്പം കുടുംബ സമേതം താമസിച്ചു വരികയായിരുന്നു.
സ്കൂൾ അവധി ആയതിനാൽ മുൻകൂട്ടി നിശ്ചയിച്ചിരുന്ന കുട്ടികൾക്കായുള്ള സ്ലീപ്പോവറിൽ പങ്കെടുക്കാൻ ഭാര്യ റെയ്‌സയും രണ്ടു മക്കളും മറ്റൊരു വീട്ടിലാണ് കഴിഞ്ഞ ദിവസം താമസിച്ചിരുന്നത്. സെബിന് രാവിലെ ഡ്യൂട്ടി ഉള്ളതിനാൽ സ്ലീപ്പോവറിൽ പങ്കെടുത്തിരുന്നില്ല.
ഹോസ്പിറ്റലിൽ നിന്നും സെബിനെ വിളിച്ചിട്ട് കിട്ടാഞ്ഞതിനാൽ ഭാര്യ ഉടൻ തന്നെ വീട്ടിലേക്ക് എത്തുകയായിരുന്നു. തുടർന്ന് വാതില്‍ തുറന്നപ്പോള്‍ കട്ടിലില്‍ മരിച്ചു കിടക്കുന്ന സെബിനെയാണ് കണ്ടത്. ഉറക്കത്തിൽ ഹൃദയാഘാതം സംഭവിച്ചതാണ് എന്നാണ് പ്രാഥമിക നിഗമനം.
ഭാര്യ റെയ്സ, മക്കള്‍ അനേയ സെബിന്‍, അലോസ സെബിന്‍. സഹോദരങ്ങള്‍: പോള്‍ കൊടിയന്‍ (പുരോഹിതന്‍), ട്രീസ വര്‍ഗീസ്.