ജന സാന്നിധ്യമില്ലാത്ത ഗംഭീര വെടിക്കെട്ടുമായി പുതുവര്‍ഷത്തെ വരവേറ്റ് ലണ്ടന്‍ നഗരം

 ജന സാന്നിധ്യമില്ലാത്ത ഗംഭീര വെടിക്കെട്ടുമായി പുതുവര്‍ഷത്തെ വരവേറ്റ് ലണ്ടന്‍ നഗരം

ലണ്ടന്‍: തെംസ് നദിക്ക് മുകളിലൂടെയുള്ള വര്‍ണ്ണാഭമായ ഗംഭീര വെടിക്കെട്ടും ലൈറ്റ് ഷോയുമായി പുതുവര്‍ഷത്തെ ലണ്ടന്‍ നഗരം വരവേറ്റു.അതേസമയം, തുടര്‍ച്ചയായി രണ്ടാം വര്‍ഷവും കോവിഡ് ഭീതിയുടെ പേരില്‍ വാര്‍ഷിക പുതുവത്സര ആഘോഷങ്ങള്‍ റദ്ദാക്കിയിരുന്നു.

പരസ്യമായി മുന്‍കൂട്ടി പ്രഖ്യാപിച്ചല്ല വെടിക്കെട്ടും ലൈറ്റ് ഷോയും നടത്തിയത്. പക്ഷേ, ബിബിസി വണ്ണിലെ പ്രക്ഷേപണം ദശലക്ഷക്കണക്കിന് പേര്‍ വീക്ഷിച്ചു.ഫലത്തില്‍ മഹാനഗരത്തിന്റെയും രാജ്യത്തിന്റെ തന്നെയും ഔദ്യോഗിക പുതുവത്സര ആഘോഷമായി മാറി ഇത്.ഡ്രോണുകളും മാനത്ത് ദീപങ്ങളുമായി വര്‍ണ്ണ പ്രപഞ്ചം തീര്‍ത്തു.

സ്ഥലത്തെ പൊതുജന സാന്നിധ്യം നിരുത്സാഹപ്പെടുത്തുന്നതിനായി സിറ്റി ഹാള്‍ അധികൃതര്‍ പ്രക്ഷേപണവിവരം പോലും മുന്‍കൂട്ടി പ്രഖ്യാപിച്ചില്ല. എന്നിരുന്നാലും, ഗ്രീന്‍വിച്ചിലെ റോയല്‍ നേവല്‍ കോളേജിനെ കേന്ദ്രീകരിച്ച് വെടിക്കെട്ടും തത്സമയ പ്രക്ഷേപണവും ഉണ്ടാകുമെന്ന് മേയര്‍ ഖാന്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.