എലിസബത്ത് രാജ്ഞിയെ അനുകരിച്ച ഒരു വയസുകാരിക്ക് കൊട്ടാരത്തില്‍നിന്ന് അഭിനന്ദനം

എലിസബത്ത് രാജ്ഞിയെ അനുകരിച്ച ഒരു വയസുകാരിക്ക് കൊട്ടാരത്തില്‍നിന്ന് അഭിനന്ദനം

ലണ്ടന്‍: ഹാലോവീന്‍ ചടങ്ങിന് ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയെ അനുകരിച്ച് വസ്ത്രം ധരിച്ച ഒരു വയസുകാരിക്ക് വിന്‍ഡ്സര്‍ കൊട്ടാരത്തില്‍നിന്ന് അഭിനന്ദനം. എലിസബത്ത് രാജ്ഞി ധരിക്കുന്നത് പോലെ നീല സ്യൂട്ടും നീളന്‍ തൊപ്പിയും മുത്തുമാലകളും അണിഞ്ഞാണ് യു.എസ് സ്വദേശിയായ ഒരു വയസുകാരി ജലെയ്ന്‍ സതര്‍ലാന്‍ഡ് ഹാലോവീന്‍ ചടങ്ങിനെത്തിയത്. അന്നുതന്നെ കൊച്ചു ജലെയ്ന്‍ എല്ലാവരുടേയും ശ്രദ്ധ നേടിയിരുന്നു.


രാജ്ഞിയുടെ പ്രിയപ്പെട്ട വളര്‍ത്തു നായയായ കോര്‍ഗിസിനൊപ്പം നില്‍ക്കുന്ന കൊച്ചു രാജ്ഞിയുടെ ചിത്രം ജലെയ്‌ന്റെ അമ്മ കാറ്റ്ലിനാണ് വിന്‍ഡ്സര്‍ കൊട്ടാരത്തിലേക്ക് അയച്ചുകൊടുത്തത്. കൊച്ചുരാജ്ഞിയായുള്ള ജലെയ്ന്‍ സതര്‍ലാന്‍ഡിന്റെ പ്രകടനം എലിസബത്ത് രാജ്ഞിക്ക് ഏറെ ഇഷ്ടമായെന്നും എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍ നേരുന്നതായും കൊട്ടാരത്തില്‍നിന്നു ലഭിച്ച കത്തില്‍ പറയുന്നു.

സൂപ്പര്‍മാന്‍വേഷം ധരിച്ച സഹോദരനോടൊപ്പം ജലെയ്ന്‍ സതര്‍ലാന്‍ഡ് രാജ്ഞിയായി നില്‍ക്കുന്ന ചിത്രം ഇതിനോടകം ട്വിറ്ററില്‍ വൈറലായിട്ടുണ്ട്. വിന്‍ഡ്സര്‍ കൊട്ടാരത്തില്‍ നിന്ന് ലഭിച്ച കത്തും ചിത്രത്തിനോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.