കിളിയന്തറ: അമേരിക്കയിൽ വാഹനാപകടത്തിൽ മരണമടഞ്ഞ സി അനില എസ് എ ബി എസിന്റെ മൃതസംസ്കാരം ഫെബ്രുവരി ഇരുപത് ഞായറാഴ്ച കിളിയന്തറ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ നടക്കും. ഞായറാഴ്ച രാവിലെ എട്ട് മണിക്ക് മട്ടന്നൂർ വിമാനത്താവളത്തിൽ എത്തുന്ന മൃതദേഹം എസ് എ ബി എസ് സന്യാസസഭയുടെ പ്രതിനിധി സി ലിനെറ്റ് എസ് എ ബി എസ് ഏറ്റുവാങ്ങും. തുടർന്ന് വിലാപയാത്രയായി കിളിയന്തറ ദേവാലയത്തിൽ എത്തുകയും പതിനൊന്ന് മണിക്ക് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ടിന്റെ കാർമ്മികത്വത്തിൽ ദിവ്യബലി അർപ്പിക്കുകയും ചെയ്തതിന് ശേഷം കിളിയന്തറ സെന്റ് മേരീസ്ഫൊറോനാ ദേവാലയ സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷയുടെ കർമ്മങ്ങൾ നടക്കും. സി അനില കാസർകോട് സ്വദേശിയാണ്. മാതാപിതാക്കളും ഒരു സഹോദരിയും സഹോദരനും അടങ്ങുന്നതാണ് സി അനിലയുടെ കുടുംബം.
മൃതസംസ്കാര ശുശ്രൂഷകൾ രാവിലെ 9 .30 മുതൽ തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്. തത്സമയ സംപ്രേഷണം കാണുന്നതിന് താഴെ കൊടുത്തുരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
അമേരിക്കയിൽ മലയാളി കന്യാസ്ത്രീ വാഹനാപകടത്തിൽ മരണമടഞ്ഞു
സി അനില പുത്തൻതറ എസ് എ ബി എസിന്റെ മരണാനന്തര ചടങ്ങുകൾ ഫെബ്രുവരിപതിനൊന്നിന് കനെറ്റികറ്റിലെ ഡാനിയേൽസൺ സെന്റ് ജെയിംസ് പള്ളിയിൽ
അമേരിക്കയിൽ വാഹനാപകടത്തിൽ മരണമടഞ്ഞ സി അനില പുത്തൻതറ എസ് എ ബി എസിന്റെ മൃത സംസ്കാര കർമ്മങ്ങൾ ഞായറാഴ്ച നടക്കും