കനെറ്റികറ്റ് : അമേരിക്കയിലെ കനെറ്റികറ്റിൽ വണ്ടിയപകടത്തിൽ മരിച്ച സി അനില പുത്തൻതറ എസ് എ ബി എസിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായി. വെള്ളിയാഴ്ച ഉച്ചയ്ക്കുള്ള (അമേരിക്കൻ സമയം) എയർ ഇന്ത്യ വിമാനത്തിലായിരിക്കും സി അനിലയുടെ മൃദദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നത്. ഞായറാഴ്ച രാവിലെ എട്ടു മണിക്ക് മട്ടന്നൂർ വിമാനത്താവളത്തിൽ എത്തുന്ന മൃതദേഹം സി ലിനെറ്റ് എസ് എ ബി എസ് ഏറ്റുവാങ്ങും.തുടർന്ന് വിലാപയാത്രയായി കിളിയന്തറ ദേവാലയത്തിൽ എത്തും. പതിനൊന്ന് മണിക്ക് മാർ ജോർജ് ഞരളക്കാട്ടിന്റെ കാർമ്മികത്വത്തിൽ ദിവ്യബലി അർപ്പിച്ചതിന് ശേഷം കിളിയന്തറ സെന്റ് മേരീസ്ഫൊറോനാ ദേവാലയ സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷയുടെ കർമ്മങ്ങൾ നടക്കും.
ഫെബ്രുവരി 7 തിങ്കളാഴ്ചയായിരുന്നു സി അനിലയും മറ്റ് രണ്ട് കന്യാസ്ത്രീകളും സഞ്ചരിച്ചിരുന്ന കാർ അപകടത്തിപ്പെട്ടത്. സി അനില സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. പിൻസീറ്റിൽ സഞ്ചരിച്ചിരുന്ന സി അനില സംഭവ സ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞിരുന്നു. മുൻ സീറ്റുകളിൽ സഞ്ചരിച്ചിരുന്ന സി ലിയോൺ, സി ബ്രിജിറ്റ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ഏതാനും ദിവസങ്ങൾക്കുള്ളിൽ രണ്ടുപേരും ആശുപത്രി വിട്ടിരുന്നു. നൈറ്റ് ഡ്യൂട്ടിക്ക് പോകുന്ന വഴിയായിരുന്നു അപകടം സംഭവിച്ചത്. സെന്റ് ജോസഫ്‌സ് അഡോറേഷൻ കോൺവെന്റ് അംഗമായിരുന്നു സി അനില. മാതാപിതാക്കളും മൂത്ത സഹോദരിയും ഇളയ സഹോദരനും അടങ്ങുന്നതാണ് സി അനിലയുടെ കുടുംബം.
അമേരിക്കയിൽ മലയാളി കന്യാസ്ത്രീ വാഹനാപകടത്തിൽ മരണമടഞ്ഞു
സി അനില പുത്തൻതറ എസ് എ ബി എസിന്റെ മരണാനന്തര ചടങ്ങുകൾ ഫെബ്രുവരി പതിനൊന്നിന് കനെറ്റികറ്റിലെ ഡാനിയേൽസൺ സെന്റ് ജെയിംസ് പള്ളിയിൽ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.