കെനറ്റികറ്റ് : അമേരിക്കയിലെ കെനറ്റികറ്റിൽ മലയാളി കന്യാസ്ത്രീ വാഹനാപകടത്തിൽ മരിച്ചു. ആരാധനാ മഠത്തിലെ അംഗമായ സി അനില പുത്തൻപുര (40) ആണ് ഇന്നലെ രാത്രി ഉണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞത്. മറ്റ് രണ്ട് കന്യാസ്ത്രീകളുമായി ജോലിക്കു പോകുന്ന വഴിയാണ് അപകടമുണ്ടായത്. പിൻ സീറ്റിലിരുന്ന സി അനില സംഭവസ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞു. കൂടെ ഉണ്ടായിരുന്ന സി ബ്രിജിറ്റ് പോൾ, സി ലിയോൺസ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളെ ട്രോമാ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്നലെ രാത്രി ഏതാണ്ട് പത്തരയോടടുത്തായിരുന്നു അപകടം സംഭവിച്ചത്
മറ്റൊരു വാഹനമിടിച്ചാണ് അപകടമുണ്ടായത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അന്വേഷണം നടന്നു വരുന്നു. തലശ്ശേരി പ്രോവിൻസ് അംഗമാണ് മരിച്ച സി അനില. സി ബ്രിജിറ്റ് പോൾ, സി ലിയോൺസ് എന്നിവർ അപകട നില തരണം ചെയ്തിട്ടുണ്ട്. ആശുപത്രിയിലേക്ക് നൈറ്റ് ഡ്യൂട്ടിക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. .
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.