കനെറ്റികറ്റ്: അമേരിക്കയിലെ കനെറ്റികറ്റിൽ വാഹനാപകടത്തിൽ മരിച്ച സി അനില പുത്തൻതറ എസ് എ ബി എസിന് വേണ്ടിയുള്ള പ്രാർത്ഥനാ ചടങ്ങുകൾ ഫെബ്രുവരി 11 വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിക്ക് കനെറ്റികറ്റിലെ ഡാനിയേൽസൺ സെന്റ് ജെയിംസ് പള്ളിയിൽ നടക്കും. വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് ശരീരം പൊതുദർശനത്തിന് വയ്ക്കും. ലത്തീൻ ക്രമമനുസരിച്ചുള്ള വി കുർബാന പതിനൊന്ന് മണിക്കും ചിക്കാഗോ രൂപത ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തിന്റെ നേതൃത്വത്തിൽ അർപ്പിക്കുന്ന സിറോ മലബാർ ക്രമത്തിലുള്ള വി കുർബാന പന്ത്രണ്ട് മണിക്കുമായിരിക്കും നടക്കുക. കുർബാനയ്ക്ക് ശേഷം ഒപ്പീസും ഉണ്ടാവും.
സി അനിലയുടെ ഭൗതിക ശരീരം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു. തലശ്ശേരി പ്രൊവിൻസ് അംഗമായ സി അനിലയുടെ ശവസംസ്‌കാരത്തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.
തിങ്കളാഴ്ച രാത്രി പത്തരയോടടുത്തതാണ് സി അനിലയും മറ്റ് രണ്ട് കന്യാസ്ത്രീകളും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. സി അനില സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. പിൻസീറ്റിൽ സഞ്ചരിച്ചിരുന്ന സി അനില സംഭവ സ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞിരുന്നു. മുൻ സീറ്റുകളിൽ സഞ്ചരിച്ചിരുന്ന സി ലിയോൺ, സി ബ്രിജിറ്റ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രണ്ടുപേരും ഇപ്പോൾ ആശുപത്രി വിട്ടു. നൈറ്റ് ഡ്യൂട്ടിക്ക് പോകുന്ന വഴിയായിരുന്നു അപകടം സംഭവിച്ചത്. സെന്റ് ജോസഫ്‌സ് അഡോറേഷൻ കോൺവെന്റ് അംഗമാണ് സി അനില
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.