കുറവിലങ്ങാട്: പ്രാർത്ഥനയ്ക്കിടെ കുഴഞ്ഞു വീണ കന്യാസ്ത്രീ മരിച്ചു. കുറവിലങ്ങാട് പകലോമറ്റം സെന്റ് തോമസ് കോൺവെന്റിലെ സിസ്റ്റർ ജസീന്തയാണ് മരിച്ചത്. ബുധനാഴ്ച രാത്രി എഴേകാലിന് മഠത്തിൽ മറ്റ് അന്തേവാസികളോടൊപ്പം പ്രാർത്ഥിക്കുമ്പോഴായിരുന്നു. സിസ്റ്റർ കുഴഞ്ഞു വീണത്. ഉടൻതന്നെ കുറവിലങ്ങാട് സെന്റ് വിൻസെന്റ് ആശുപത്രിയിലേക്കും തുടർന്ന് കാരിത്താസ് ആശുപത്രിയിലേക്കും എത്തിക്കുകയായിരുന്നു.
പാലക്കാട് മണ്ണാർക്കാട് പാലക്കയം തറപ്പിൽ വീട്ടിൽ ജോർജിന്റെ മകളാണ് സിസ്റ്റർ ജസീന്ത. സിസ്റ്ററിന്റെ ഭൗതികശരീരം വ്യാഴാഴ്ച വൈകിട്ട് ഏഴുമണിയോടുകൂടി പകലോമറ്റം സെൻതോമസ് കോൺവെന്റിൽ കൊണ്ടുവന്നു. മൃതസംസ്കാരം ഇന്ന് രാവിലെ പത്തരയ്ക്ക് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ നടന്നു.