നടി റോമയ്ക്ക് ഗോള്‍ഡന്‍ വിസ, യുഎഇയില്‍ സ്ഥിരതാമസമാക്കുമെന്ന് റോമ

നടി റോമയ്ക്ക് ഗോള്‍ഡന്‍ വിസ, യുഎഇയില്‍ സ്ഥിരതാമസമാക്കുമെന്ന് റോമ

ദുബായ്‌: നടിയും നർത്തകിയും മോഡലുമായ റോമക്ക് യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചു. നോട്ട്ബുക് , ലോലിപോപ്പ് ,ചോക്ലേറ്റ് , ജൂലൈ , മിന്നാമിന്നിക്കൂട്ടം എന്നിവയിലുൾപ്പെടെ നിരവധി ചിത്രങ്ങളില്‍ പ്രധാക കഥാപാത്രത്തെ അവതരിപ്പിച്ച റോമ, ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ ശക്തമായ കഥാപാത്രത്തിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ്. 

ദുബായ് ഇ.സി.എച്ച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാല്‍ മാർക്കോണിയിൽ നിന്നും താരം ഗോൾഡൻ വിസ ഏറ്റുവാങ്ങി. ബംഗലൂരുവില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള നടി യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചതോടെ ദുബായിൽ സ്ഥിര താമസമാക്കാനുള്ള ഒരുക്കത്തിലാണ് .

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.