10-മത് ഷെയ്ഖ ഹിന്ദ് വനിതാ കായിക മേള: ബൗളിംഗിൽ ജിഡിആർഎഫ്എ ദുബൈയ്ക്ക് മികച്ച വിജയം

 10-മത് ഷെയ്ഖ ഹിന്ദ് വനിതാ കായിക മേള: ബൗളിംഗിൽ ജിഡിആർഎഫ്എ ദുബൈയ്ക്ക് മികച്ച വിജയം

ദുബായ്: 10- മത് ഷെയ്ഖ ഹിന്ദ് വനിതാ കായിക മേളയിലെ ബൗളിംഗ് മത്സരത്തിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ്‌ അഫയേഴ്സിന് മികച്ച വിജയം. വകുപ്പിലെ വനിതാ ജീവനക്കാരികളായ റീം ജമാൽ, അസ്മ സുവൈദി എന്നിവർ ബൗളിംഗ് മത്സരത്തിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി. ദുബൈ പോലീസിലെ ഷെയ്ഖ ജസിമിനാണ് മൂന്നാം സ്ഥാനം.

യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്‌ അൽ മക്തുമിന്റെ പത്നിയുടെ നാമോദയത്തിൽ നടക്കുന്ന ടൂർണമെന്റിൽ
ബൗളിംഗ്, ഓട്ടം, സൈക്ലിംഗ്, പാഡിൽ ടെന്നീസ്, ക്രോസ്ഫിറ്റ്, സ്ക്വാഷ്, ബാഡ്മിന്റൺ, ടേബിൾ ടെന്നീസ്, ചെസ്, ഇലക്ട്രോണിക് ഗെയിമുകൾ തുടങ്ങിയ വിഭാഗങ്ങളിലാണ് വകുപ്പ് പങ്കെടുക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന പാഡിൽ ടെന്നീസിൽ ജീവനക്കാരി ഫാത്തിമ സൗദൂർ മൂന്നാം സ്ഥാനം നേടിയിരുന്നു.

കഴിഞ്ഞ 9 വർഷവും ജിഡിആർഎഫ്എ ദുബൈ ടൂർണമെന്റിൽ മത്സരിക്കുന്നുണ്ട്. ഈ കാലയളവിൽ വകുപ്പിലെ വനിതകൾ തുടർച്ചയായ വിജയങ്ങളും മികച്ച നേട്ടങ്ങളും കൈവരിച്ചു. പത്താം പതിപ്പിലും അത് ആവർത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി പറഞ്ഞു. മത്സര വിജയികളെ അദ്ദേഹം അഭിനന്ദിച്ചു. ദുബൈ സ്പോർട് കൗൺസിലിന്റെ നേതൃത്വത്തിൽ നടക്കുന്ന കായിക മേളയിൽ സർക്കാർ, അർദ്ധസർക്കാർ, മേഖലയിലെ ആയിരത്തിലധികം വനിതകൾ പങ്കെടുക്കുന്നുണ്ട്. ടൂർണമെന്റ് നവംബർ 21- ന് സമാപിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.