സൈനിക റിഹേഴ്‌സലിനിടെയുള്ള കൂട്ടിയിടി; മലേഷ്യയിൽ ഹെലികോപ്റ്റർ അപകടത്തിൽ പത്ത് മരണം

സൈനിക റിഹേഴ്‌സലിനിടെയുള്ള കൂട്ടിയിടി; മലേഷ്യയിൽ ഹെലികോപ്റ്റർ അപകടത്തിൽ പത്ത് മരണം

ക്വാലാലംപൂർ: മലേഷ്യയിൽ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് പത്ത് മരണം. റോയൽ മലേഷ്യൻ നേവി പരേഡിനുള്ള സൈനിക റിഹേഴ്‌സലിനിടെയാണ് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചത്. മലേഷ്യയിൽ നാവികസേനയുടെ ആസ്ഥാനമായ ലുമുട്ടിലാണ് അപകടമുണ്ടായത്.

എച്ച്ഒഎം എം503-3, ഫെനെക് എം 502-6 എന്നീ ഹെലികോപ്റ്ററുകളാണ് കൂട്ടിയിടിച്ചത്. ആദ്യത്തെ ഹെലികോപ്റ്ററിൽ ഏഴ് പേരും രണ്ടാമത്തേതിൽ മൂന്നു പേരുമാണ് ഉണ്ടായിരുന്നത്. ചൊവ്വാഴ്ച രാവിലെ 9.32നാണ് അപകടം ഉണ്ടായത്. മരണപ്പെട്ട പത്ത് പേരും മലേഷ്യൻ നാവികസേന ഉദ്യോഗസ്ഥരാണ്. എല്ലാവരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. മൃതദേഹങ്ങൾ തിരിച്ചറിയലിനായി ലുമുട്ട് ആർമി ബേസ് ആശുപത്രിയിലേക്ക് മാറ്റിയെന്ന് നാവിക സേന പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചു.




ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.