കൊച്ചി: സീറോ മലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഓശാനയുടെ തിരുക്കര്‍മ്മങ്ങള്‍ക്കു കാര്‍മ്മികത്വം വഹിച്ചു. എളിമയോടെയുള്ള ഓശാന വിളികള്‍ സഭയുടെ ഐക്യത്തിനും കെട്ടുറപ്പിനും കാരണമാകട്ടെയെന്നു കര്‍ദിനാള്‍ തന്റെ സന്ദേശത്തില്‍ അഭ്യര്‍ത്ഥിച്ചു.
മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ക്യൂരിയയിലെ വിവിധ കമ്മീഷന്‍ സെക്രട്ടറിമാരായ ഫാ. ജോര്‍ജ് മഠത്തിപ്പറമ്പില്‍, ഫാ. തോമസ് മേല്‍വെട്ടത്ത്, ഫാ. ജിഫി മേക്കാട്ടുകുളം, ഫാ. ജോസഫ് തോലാനിക്കല്‍, ഫാ. ആന്റണി വടക്കേകര, ഫാ. തോമസ് ആദോപ്പിള്ളില്‍, ഫാ. ജോജി കല്ലിങ്ങല്‍, ഫാ. സെബി കുളങ്ങര, ഫാ. പ്രകാശ് മാറ്റത്തില്‍, ഫാ. മാത്യു തുരുത്തിപ്പിള്ളില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.