സിഡ്നി: ഓസ്ട്രേലിയയിലെ മെൽബൺ രൂപതയിലെ സെന്റ് അൽഫോൻസ ദൈവാലയത്തിൽ ദുക്റാന തിരുനാൾ ഭക്തിപൂർവം നടന്നു. ഫാദർ മാത്യു അരീപ്ലാക്കൽ വിശുദ്ധ കുർബാനക്ക് നേതൃത്വം നൽകി. വിശുദ്ധ കുർബാനയിലും പ്രദക്ഷിണത്തിലും തുടർന്നുള്ള തിരുക്കർമ്മങ്ങളിലും അനേകം വിശ്വാസികൾ പങ്കെടുത്തു.
ഭാരതത്തിൽ മാത്രമല്ല ഭാരതത്തിന് പുറത്തുള്ള മെൽബൺ രൂപതയിലെ സീറോ മലബാർ ദൈവാലയങ്ങൾ സജീവമായി ദുക്റാന തിരുനാൾ ആഘോഷിച്ചു. തോമാശ്ലീഹയുടെ വിശ്വാസവും ഏറ്റുപറച്ചിലും ധൈര്യവും പ്രേക്ഷിത ചൈതന്യവും നിലനിർത്തണമെന്നത് തന്നെയാണ് മാർതോമ ക്രിസ്ത്യാനികളായ എല്ലാവരുടെയും ഉത്തരവാദിത്വം. തോമാശ്ലീഹായുടെ ഗുണങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കുക എന്നതാണ് ദുക്റാന തിരുനാളിൽ ദൈവം നമ്മിൽ നിന്ന് ആഗ്രഹിക്കുന്നത്.
