ആറ് ദിവസം രാജ്യത്തെ ഒരു ബാങ്കും തുറക്കില്ല; പണിമുടക്ക് പ്രഖ്യാപിച്ച് ഇബിഇഎ

ആറ് ദിവസം രാജ്യത്തെ ഒരു ബാങ്കും തുറക്കില്ല; പണിമുടക്ക് പ്രഖ്യാപിച്ച് ഇബിഇഎ

ന്യൂഡല്‍ഹി: ഡിസംബറില്‍ ആറ് ദിവസം രാജ്യവ്യാപകമായി പണിമുടക്ക് നടത്തുമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എഇബിഇഎ). ഡിസംബര്‍ നാല് മുതല്‍ പതിനൊന്ന് വരെയാണ് പണിമുടക്ക് സംഘടിപ്പിക്കുക. പൊതു - സ്വകാര്യ ബാങ്കുകളില്‍ പണിമുടക്ക് നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

നാല് മുതല്‍ പതിനൊന്ന് വരെയുള്ള ദിവസങ്ങളില്‍ ഓരോ ബാങ്കിലെയും തൊഴിലാളികള്‍ വ്യത്യസ്തമായാണ് പണിമുടക്ക് നടത്തുക. നിലവില്‍ ബാങ്കുകളിലെ ജീവനക്കാര്‍ക്ക് അധിക ജോലിഭാരമാണെന്നും മതിയായ നിയമനം നടത്തണമെന്നുമാണ് പ്രധാന ആവശ്യം.

സ്ഥിരനിയമന തസ്തികകളില്‍ പുറം കരാര്‍ ജോലിക്കാരെ ഏര്‍പ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെടുന്നു. നേരത്തെ നവംബര്‍ 13ന് മിന്നല്‍ പണിമുടക്ക് നിശ്ചയിച്ചിരുന്നെങ്കിലും പീന്നീട് മാറ്റിവച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.