ശ്രീനഗര്‍: ജമ്മു കാശ്മീരിലെ രജൗരിയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഓഫീസര്‍മാരുള്‍പ്പെടെ നാല് സൈനികര്‍് വീരമൃത്യു വരിച്ചു. രജൗരിയിലെ കാലാക്കോട്ട് വന മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരര്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയതായി സേനാ അധികൃതര്‍ അറിയിച്ചു.
കലാക്കോട്ട് മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സൈന്യത്തിന്റെ പ്രത്യേക വിഭാഗവും പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലായിരുന്നു ഏറ്റുമുട്ടല്‍.
രജൗറി ജില്ലയില്‍ സുരക്ഷാ സേനയുമായി കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടിരുന്നു. കുല്‍ഗാമിലുണ്ടായ മറ്റൊരു ഏറ്റുമുട്ടലില്‍ അഞ്ച് ലഷ്‌കര്‍ ഭീകരരെ സൈന്യം വധിച്ചിരുന്നു.
ജമ്മു കാശ്മീരിലെ പിര്‍ പഞ്ചല്‍ വനമേഖല ഏതാനും വര്‍ഷങ്ങളായി ഭീകരരുടെ സാന്നിധ്യത്തെ തുടര്‍ന്ന് സുരക്ഷാ സേനയ്ക്ക് വെല്ലുവിളിയായി മാറിയിരുന്നു. ഭൂപ്രകൃതിയുടെ പ്രത്യേകത മുതലെടുത്താണ് ഭീകരര്‍ പിര്‍ പഞ്ചല്‍ വനം ഒളിത്താവളമായി ഉപയോഗിച്ചു വരുന്നത്.