ഇന്ത്യക്കാര്‍ വിദേശത്ത് വിവാഹങ്ങള്‍ നടത്തുന്ന പ്രവണതയില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി

ഇന്ത്യക്കാര്‍ വിദേശത്ത് വിവാഹങ്ങള്‍ നടത്തുന്ന പ്രവണതയില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ വിദേശത്ത് വിവാഹങ്ങള്‍ നടത്തുന്ന പ്രവണതയില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യത്തിന്റെ പണം അതിര്‍ത്തി കടന്ന് പോകാതിരിക്കാന്‍ ഇത്തരം ആഘോഷങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ നടത്തണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന. വിവാഹങ്ങള്‍ക്കാവശ്യമായ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഇന്ത്യയില്‍ നിര്‍മിച്ച സാധനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

വിവാഹ സീസണ്‍ ആരംഭിച്ചു കഴിഞ്ഞു. ഈ സീസണില്‍ ഏകദേശം അഞ്ച് ലക്ഷം കോടി രൂപയുടെ വ്യാപാരം നടക്കുമെന്ന് ചില വ്യാപാര സംഘടനകള്‍ കണക്കാക്കുന്നു. വിവാഹങ്ങള്‍ക്കായി ഷോപ്പിംഗ് നടത്തുമ്പോള്‍ എല്ലാവരും ഇന്ത്യയില്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

'വിവാഹവുമായി ബന്ധപ്പെട്ട് ഒരു കാര്യം എന്നെ വളരെക്കാലമായി അലട്ടുന്നു. എന്റെ ഹൃദയ വേദന എന്റെ കുടുംബാംഗങ്ങളോട് പറഞ്ഞില്ലെങ്കില്‍, ഞാന്‍ മറ്റാരോടാണ് പറയുക? ഒന്ന് ആലോചിച്ചു നോക്കൂ. ഇക്കാലത്ത് ചില സമ്പന്ന കുടുംബങ്ങള്‍ വിദേശത്ത് പോയി കല്യാണം നടത്തുകയാണ്. ഇത് അവശ്യമാണോ?'- പ്രധാനമന്ത്രി ചോദിച്ചു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.