ഇംഫാൽ: മണിപ്പൂരിൽ ഏഴ് മാസത്തിനു ശേഷം ഇന്റർനെറ്റ് സേവനങ്ങൾ പുനസ്ഥാപിച്ചു. എന്നാൽ ചില ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിൽ ഡിസംബർ 18 വരെ നിയന്ത്രണങ്ങൾ തുടരുമെന്ന് സർക്കാർ വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിപ്പോര്‍ട്ട് ചെയ്ത ക്രമസമാധാന നിലയും, പൊതുജനങ്ങള്‍ നേരിടുന്ന അസൗകര്യങ്ങളും കണക്കിലെടുത്താണ് സംസ്ഥാന സര്‍ക്കാര്‍ നിരോധനത്തില്‍ ഇളവ് നല്‍കാന്‍ തീരുമാനിച്ചതെന്ന് കമ്മീഷണര്‍ ടി രഞ്ജിത് സിങ് പറഞ്ഞു.
നോട്ടീസ് പ്രകാരം സംഘര്‍ഷ ബാധിത പ്രദേശങ്ങളായിരുന്ന ചുരാചന്ദ്പൂര്‍ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ കാക്ചിംഗ്, കാംഗ്പോപിഇംഫാല്‍ വെസ്റ്റ്, കാങ്പോക്പിഇംഫാല്‍ ഈസ്റ്റ്, കാങ്പോക്പിതൗബല്‍, തെങ്നൗപല്‍കാക്കിംഗ് എന്നിവിടങ്ങളില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെയുള്ള പ്രദേങ്ങളിലാണ് വിലക്ക് നീക്കിയിരിക്കുന്നത്. മേയ് മൂന്നിന് മണിപ്പൂരിൽ മേയ്തെയ്, കുക്കി വിഭാഗങ്ങൾക്കിടയിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു.
ക്രമസമാധാന പ്രശ്‌നങ്ങൾക്ക് കാരണമായേക്കാവുന്ന വിദ്വേഷകരമായ ചിത്രങ്ങളും വീഡിയോകളും അപ്‌ലോഡ് ചെയ്യുന്നതിനും പ്രക്ഷേപണം ചെയ്യുന്നതിനും നിരോധനം ഏർപ്പെടുത്തുന്നതിനാണ് ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചത്. സെപ്റ്റംബർ 23 ന് നിരോധനം താൽക്കാലികമായി നീക്കിയെങ്കിലും 26ന് വീണ്ടും നിർത്തിവെച്ചു.