അസമില്‍ സൈനിക കേന്ദ്രത്തിന് സമീപം സ്‌ഫോടനം; ഉത്തരവാദിത്വം ഏറ്റെടുത്ത് യുഎല്‍എഫ്എ-ഐ

അസമില്‍ സൈനിക കേന്ദ്രത്തിന് സമീപം സ്‌ഫോടനം; ഉത്തരവാദിത്വം ഏറ്റെടുത്ത് യുഎല്‍എഫ്എ-ഐ

ജോര്‍ഹട്ട്: അസമിലെ സൈനിക കേന്ദ്രത്തിന് സമീപം സ്‌ഫോടനം. ജോര്‍ഹട്ടിലെ ലിച്ചുബാഡിയിലുള്ള സൈനിക കേന്ദ്രത്തിന്റെ ഗേറ്റിന് സമീപമാണ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

സ്‌ഫോടനം നടന്ന സ്ഥലത്ത് സൈന്യവും പോലീസും സംയുക്തമായി പരിശോധന നടത്തി വരുകയാണ്.

അതേ സമയം, സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം ഇന്‍സിപെന്‍ഡന്റ് (യുഎല്‍എഫ്എ-ഐ) ഏറ്റെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.

സൈനിക കേന്ദ്രത്തിന്റെ ഗേറ്റിന് സമീപം സ്ഥാപിച്ചിരുന്ന ചവറ്റുകുട്ടയിലാണ് സ്‌ഫോടനം ഉണ്ടായത്. കഴിഞ്ഞ ദിവസം, ഡിസംബര്‍ ഒമ്പതിന് ശിവസാഗര്‍ ജില്ലയില്‍ ഉണ്ടായ ഗ്രനേഡ് സ്‌ഫോടനത്തിന് തൊട്ടുപിന്നാലെ ഉണ്ടായ ഇന്നത്തെ സ്‌ഫോടനം ആശങ്ക വര്‍ധിപ്പിക്കുന്നതാണ്.

സ്ഫോടനത്തിന് തൊട്ടുപിന്നാലെ ലിച്ചുബാരി സൈനിക ക്യാമ്പിന്റെ പ്രധാന ഗേറ്റ് അടച്ചു. ശിവസാഗര്‍ ജില്ലയില്‍ നടന്ന സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തവും യുഎല്‍എഫ്എ-ഐ ഏറ്റെടുത്തിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.