ചെന്നൈ: പുതിയ ജനസമ്പര്‍ക്ക പരിപാടി നടപ്പിലാക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍. 'മക്കളുടന്‍ മുതല്‍വര്‍ 'എന്ന പദ്ധതി ഡിസംബര്‍ 18 ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കോയമ്പത്തൂരില്‍ ഉദ്ഘാടനം ചെയ്യും. ജനുവരി ആറിന് സമാപിക്കും.
തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പരാതി പരിഹാര യോഗങ്ങള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. വിവിധ വകുപ്പുകളിലെ പ്രധാന ഉദ്യോഗസ്ഥര്‍ പരിപാടിയില്‍ പങ്കെടുക്കും. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് കഴിവതും വേഗം പരിഹാരമുണ്ടാക്കുകയാണ് ലക്ഷ്യം.
ജില്ലകളിലെ മേല്‍നോട്ട ചുമതല മന്ത്രിമാരെയാണ് ഏല്‍പിച്ചിരിക്കുന്നത്. കേരളത്തില്‍ നടക്കുന്ന നവകേരള സദസിലേതു പോലെ പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ച പോലുള്ളവ തമിഴ്‌നാട്ടിലെ ജനസമ്പര്‍ക്ക പരിപാടിയിലും ഉണ്ടാകുമോ എന്ന് വ്യക്തമല്ല. മുഖ്യമന്ത്രി ഓരോ ജില്ലകളിലും പരിശോധന നടത്തുന്ന പദ്ധതി ഇപ്പോള്‍ സംസ്ഥാനത്ത് നിലവിലുണ്ട്.