തമിഴ് നാട്ടില്‍ പ്രളയം: ജലനിരപ്പ് കുതിച്ചുയരുന്നു; അഞ്ച് ജില്ലകളില്‍ മുന്നറിയിപ്പ്

 തമിഴ് നാട്ടില്‍ പ്രളയം: ജലനിരപ്പ് കുതിച്ചുയരുന്നു; അഞ്ച് ജില്ലകളില്‍ മുന്നറിയിപ്പ്

ചെന്നൈ: തമിഴ്‌നാട്ടിലെ നദികളില്‍ ജലനിരപ്പ് ഉയരുന്നു. അഞ്ച് ജില്ലകളില്‍ ആദ്യ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തേനി, മധുര, ശിവഗംഗ, രാമനാഥപുരം, ദിണ്ടിഗല്‍ ജില്ലകളിലാണ് പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. വൈഗ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് മുന്നറിയിപ്പ്.

കനത്ത മഴയെ തുടര്‍ന്ന് വന്ദേ ഭാരത് അടക്കം 40 ട്രെയിനുകള്‍ റദ്ദാക്കി. തിരുനല്‍വേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി ജില്ലകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. നദികള്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മഴ ദുരിതം വിതയ്ക്കുന്ന ജില്ലകളില്‍ എട്ട് എന്‍ഡിആര്‍എഫ് യുണിറ്റുകളെയും ആയിരത്തിലേറെ ഫയര്‍ ഫോഴ്‌സ് ജീവനക്കാരെയും വിന്യസിച്ചു.

താഴ്ന്ന പ്രദേശങ്ങളിലുളളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.