ബഹിരാകാശ മേഖലയിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്: പുതിയ പരീക്ഷണങ്ങള്‍ക്കൊരുങ്ങി ഐഎസ്ആര്‍ഒ

ബഹിരാകാശ മേഖലയിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്: പുതിയ പരീക്ഷണങ്ങള്‍ക്കൊരുങ്ങി ഐഎസ്ആര്‍ഒ

ന്യൂഡല്‍ഹി: ലോകത്ത് അടുത്ത കാലത്ത് ഏറ്റവുമധികം ചര്‍ച്ചയായ വിഷയങ്ങളിലൊന്നാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ). ഇതിന്റെ ഗുണ, ദോഷ ഫലങ്ങളും അനുദിനം ചര്‍ച്ചയാവുകയാണ്.

അതിനിടെ ബഹിരാകാശ ഗവേഷണ മേഖലയിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പരീക്ഷണത്തിനൊരുങ്ങുകയാണ് ഇന്ത്യയുടെ അഭിമാനമായ ഐഎസ്ആര്‍ഒ. എഐ അധിഷ്ഠിത ഗവേഷണ മേഖലയില്‍ ശ്രദ്ധ പതിപ്പിക്കാനാണ് ഐഎസ്ആര്‍ഒയുടെ തീരുമാനം.

ഇതിനായി പ്രത്യേക പരീക്ഷണ ശാലകള്‍ ഉടന്‍ ആരംഭിക്കും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഐഎസ്ആര്‍ഒ എ.ഐ അധിഷ്ഠിത പരീക്ഷണങ്ങള്‍ക്ക് തുടക്കമിടുന്നത്. ഇതിന്റെ ഭാഗമായി ശാസ്ത്രജ്ഞര്‍ക്ക് വിവിധ മേഖലകളില്‍ സെമിനാറുകളും ശില്‍പശാലകളും ആരംഭിച്ചിട്ടുണ്ട്.

മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തിന് മുന്നോടിയായുള്ള ജിഎക്‌സ് പരീക്ഷണത്തിലെ വ്യോമമിത്ര എ.ഐ സാങ്കേതിക വിദ്യയിലാണ് പ്രവര്‍ത്തിക്കുക.

റോക്കറ്റ്, സ്‌പേസ് ക്രാഫ്റ്റ് എന്നിവയുടെ സഞ്ചാരപഥം നിര്‍ണയിക്കല്‍, സ്വയം നിയന്ത്രണം, പോക്കറ്റിന്റെയും ഉപഗ്രഹങ്ങളുടെയും സ്ഥിരത പരിശോധന, റിസോഴ്‌സ് മാപ്പിങ്, കാലാവസ്ഥ-പ്രകൃതി ദുരന്ത പ്രവചനം, ബഹിരാകാശ ഗവേഷണത്തിന് ആവശ്യമായ റോബോട്ടിക് സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിലും എ.ഐ അധിഷ്ടിത ഗവേഷണങ്ങള്‍ നടത്തും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.