ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിടാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് ചേരും. എ.ഐ.സി.സി ആസ്ഥാനത്ത് വൈകുന്നേരം മൂന്നിന് ചേരുന്ന യോഗത്തില്‍ പ്രവര്‍ത്തക സമിതി അംഗങ്ങളും സ്ഥിരം-പ്രത്യേക ക്ഷണിതാക്കളും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും പങ്കെടുക്കും.
ഇന്ത്യ സഖ്യത്തിന്റെ സീറ്റ് വിഭജനം, പ്രചാരണ വിഷയങ്ങള്‍, വിവിധ സംസ്ഥാനങ്ങളിലെ റാലികള്‍ എന്നിവയും നിയമസഭാ തിരഞ്ഞെടുപ്പിലെ നാലു സംസ്ഥാനങ്ങളിലെ പരാജയവും പ്രവര്‍ത്തക സമിതി ചര്‍ച്ച ചെയ്യും.
കൂടാതെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഗുജറാത്തിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെ രണ്ടാം ജോഡോയാത്രയും വിഷയമാവുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി.