ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നുവെന്നും ക്രിമിനലുകളെ വളര്‍ത്തുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളതെന്നും ഗവര്‍ണര്‍ ആഞ്ഞടിച്ചു. ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം.
സംസ്ഥാനത്തെ സാഹചര്യം അതിസങ്കീര്‍ണമാണ്. പെന്‍ഷന്‍ നല്‍കാന്‍ പോലും സര്‍ക്കാരിന് കഴിയുന്നില്ല. സംസ്ഥാനത്തെ പൊതുജനങ്ങള്‍ എനിക്കൊപ്പമാണുള്ളത്. കേരളത്തിലെ ജനങ്ങളില്‍ നിന്ന് ഒരു ഭീഷണിയും തനിക്കില്ല. എന്നാല്‍ സിപിഎം ക്രിമിനലുകളില്‍ നിന്നാണ് തനിക്ക് ഭീഷണിയുണ്ടാകുന്നതെന്നും അദേഹം വ്യക്തമാക്കി.
കേരളത്തില്‍ നടക്കുന്ന അക്രമങ്ങളുടെ ഉത്തരവാദി മുഖ്യമന്ത്രി മാത്രമാണ്. പത്മശ്രീ ബാലന്‍ പുതേരിയേ പോലും സിപിഎം ക്രിമിനലുകള്‍ തടഞ്ഞു. സംഭവം അപലപനീയമാണ്. മുഖ്യമന്ത്രി പൊലിസിനെ രാഷ്ട്രിയവല്‍ക്കരിക്കുകയാണെന്നും ഗവര്‍ണര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.