ഹൈദരബാദ്: തെലങ്കാനയില്‍ സര്‍ക്കാര്‍ അപേക്ഷാ ഫോമുകള്‍ ഉറുദുവില്‍ ലഭ്യമാക്കണമെന്ന ആവശ്യവുമായി എഐഎംഐഎം തലവന്‍ അസദുദ്ദീന്‍ ഒവൈസി. സര്‍ക്കാര്‍ ജനസമ്പര്‍ക്ക പരിപാടിയായ പ്രജാപാലന്റെ അപേക്ഷാ ഫോമുകള്‍ ഉറുദുവില്‍ ലഭ്യമാക്കണമെന്ന് ഒവൈസി സമൂഹ മാധ്യമമായ എക്സിലൂടെയാണ് ആവശ്യപ്പെട്ടത്.
തെലങ്കാനയിലെ ജനങ്ങള്‍ക്ക് ഉറുദു അറിയാം. രണ്ടാമത്തെ പ്രധാന ഭാഷയാണിത്. അതിനാല്‍ ജനസമ്പര്‍ക്ക പരിപാടിയുമായി ബന്ധപ്പെട്ട എല്ലാം കാര്യങ്ങളും ഉറുദുവില്‍ കൂടി വേണം. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എത്രയും വേഗം ഇതിനുള്ള നടപടി കൈക്കൊള്ളണമെന്നും ഒവൈസി എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഹൈദരാബാദില്‍ നിന്നുള്ള ലോക്സഭ എംപിയായ അസദുദ്ദീന്‍ ഒവൈസി വിവാദ പ്രസ്താവനകള്‍ കൊണ്ട് ശ്രദ്ധ നേടുന്ന ആളാണ്. തെലങ്കാനയില്‍ അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) ഏഴ് സീറ്റുകളിലാണ് വിജയിച്ചത്.