യുവാക്കളെ ഭീകരവാദത്തിന് റിക്രൂട്ട് ചെയ്തു; രണ്ട് അല്‍ഖ്വയ്ദ ഭീകരര്‍ക്ക് തടവ് ശിക്ഷ വിധിച്ച് എന്‍ഐഎ കോടതി

യുവാക്കളെ ഭീകരവാദത്തിന് റിക്രൂട്ട് ചെയ്തു; രണ്ട് അല്‍ഖ്വയ്ദ ഭീകരര്‍ക്ക് തടവ് ശിക്ഷ വിധിച്ച് എന്‍ഐഎ കോടതി

ബംഗളൂരു: യുവാക്കളെ ഭീകരവാദത്തിന് റിക്രൂട്ട് ചെയ്ത കേസില്‍ രണ്ട് അല്‍ഖ്വയ്ദ ഭീകരര്‍ക്ക് തടവ് ശിക്ഷ വിധിച്ച് ബംഗളൂരു എന്‍ഐഎ കോടതി. അസം സ്വദേശി അക്തര്‍ ഹുസൈന്‍ ലാസ്‌കര്‍, ബംഗാള്‍ സ്വദേശി അബ്ദുള്‍ അലീം മൊണ്ടല്‍ എന്നിവര്‍ക്കാണ് തടവ് ശിക്ഷ വിധിച്ചത്. ഇവര്‍ക്ക് ഏഴ് വര്‍ഷം തടവും 51,000 രൂപ പിഴയുമാണ് ചുമത്തിയിരിക്കുന്നത്.

അഫ്ഗാനിസ്ഥാനിലേക്ക് യുവാക്കളെ ഭീകരവാദ പരിശീലനത്തിന് അയക്കാനുള്ള ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന കേസിലാണ് ശിക്ഷാ വിധി. എന്‍ഐഎ അന്വേഷണത്തില്‍ ഇരുവരും കുറ്റക്കാരാണെന്ന് തെളിഞ്ഞിരുന്നു.

2022 ഓഗസ്റ്റ് 30 ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. രാജ്യത്ത് നിരോധിത സംഘടനയായ അല്‍ഖ്വയ്ദയ്ക്ക് വേണ്ടി ഇരുവരും പ്രവര്‍ത്തിച്ചുവെന്നും ഇന്റര്‍നെറ്റിലൂടെ റിക്രൂട്ടമെന്റ് ചെയ്‌തെന്നും തെളിഞ്ഞിരുന്നു. അഫ്ഗാനിസ്ഥാനിലെ ഖൊറാസാന്‍ പ്രവിശ്യയിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തിയെന്നും അവിടെ പരിശീലനം തേടാന്‍ ശ്രമിച്ചെന്നും ഇരുവരും മൊഴി നല്‍കിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.