രാമക്ഷേത്ര പ്രതിഷ്ഠ; രാഷ്ട്രീയ നേട്ടത്തിന് ബിജെപി മതത്തെ ഉപയോഗിക്കുന്നുവെന്ന് സീതാറാം യെച്ചൂരി

രാമക്ഷേത്ര പ്രതിഷ്ഠ; രാഷ്ട്രീയ നേട്ടത്തിന് ബിജെപി മതത്തെ ഉപയോഗിക്കുന്നുവെന്ന് സീതാറാം യെച്ചൂരി

കണ്ണൂര്‍: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

മതത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണ്. രാമക്ഷേത്ര പ്രതിഷ്ഠയില്‍ കോണ്‍ഗ്രസ് പങ്കെടുക്കുന്നത് അവരുടെ രാഷ്ട്രീയ തീരുമാനമാണ്. ഇന്ത്യ മുന്നണിയില്‍ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരുടേതായ തീരുമാനമുണ്ടെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.

രാജ്യത്തെ ജനങ്ങളെ സംബന്ധിച്ച് കഴിഞ്ഞ പത്ത് വര്‍ഷം ഏറ്റവും ദുരിതം നിറഞ്ഞതായിരുന്നു. രാജ്യത്ത് തൊഴില്‍ ഇല്ലായ്മ രൂക്ഷമായി. കാര്‍ഷികോല്‍പാദനം കുറഞ്ഞു. ജനങ്ങളുടെ കൈയില്‍ ആവശ്യത്തിന് പണം ഇല്ലാതായി. രാജ്യത്ത് പുതിയ നിക്ഷേപങ്ങള്‍ കുറഞ്ഞുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ എതിരാളികളെ സ്‌പൈവെയര്‍ ഉപയോഗിച്ച് നിരീക്ഷിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിത്. മൗലിക അവകാശങ്ങളുടെ ലംഘനമാണിതെന്നും സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.