അയോധ്യയിലെ രാമക്ഷേത്രം ബോംബുവെച്ച് തകര്‍ക്കുമെന്ന് ഭീഷണി; രണ്ട് പേര്‍ അറസ്റ്റില്‍

അയോധ്യയിലെ രാമക്ഷേത്രം ബോംബുവെച്ച് തകര്‍ക്കുമെന്ന് ഭീഷണി; രണ്ട് പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രം ബോംബുവെച്ച് തകര്‍ക്കുമെന്ന ഭീഷണി ഉയര്‍ത്തിയ ഗോണ്ട സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു. സമൂഹ മാധ്യമത്തിലൂടെയായിരുന്നു ഇവരുടെ ഭീഷണി.

തഹര്‍ സിങ്, ഓം പ്രകാശ് മിശ്ര എന്നിവരാണ് അറസ്റ്റിലായത്. ലഖ്നൗവിലെ ഗോമതി നഗറില്‍ നിന്നാണ് യുപി സെപ്ഷല്‍ ടാസ്‌ക് ഫോഴ്സ് ഇവരെ പിടികൂടിയത്.

ഈ മാസം 22 നാണ് പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുന്നത്. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. പ്രതിഷ്ഠാ ചടങ്ങിലെ മുഖ്യാതിഥി പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ്. കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലുള്ളവര്‍ക്ക് ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.