ജമ്മു കശ്മീരില്‍ വന്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്ത് ഇന്ത്യ, ഏഴ് ഭീകരര്‍ പിടിയില്‍; ആയുധങ്ങള്‍ കണ്ടെടുത്തു

ജമ്മു കശ്മീരില്‍ വന്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്ത് ഇന്ത്യ, ഏഴ് ഭീകരര്‍ പിടിയില്‍; ആയുധങ്ങള്‍ കണ്ടെടുത്തു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വന്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്ത് പോലീസ്. ഏഴു ഭീകരരെ അറസ്റ്റ് ചെയ്തു. ബുദ്ഗാം ജില്ലയിലെ ബീര്‍വ മേഖലയില്‍ നിന്നുമാണ് ഭീകരരെ പിടികൂടിയത്.

ബീര്‍വ മേഖലയില്‍ തന്നെയുള്ളവരാണ് പിടിയിലായ ഏഴു പേരും. ബോണറ്റ് ബീര്‍വയിലെ സ്വദേശികളായ റൊമെയ്ന്‍ റസൂല്‍ ഷെയ്ഖ്, ഇര്‍ഫാന്‍ നസീര്‍ ഷെയ്ഖ്, റിസ്വാന്‍ നസീര്‍ ഷെയ്ഖ്, സാഹില്‍ ജാവിദ് ഷെയ്ഖ്, ഉത്‌ലിഗാം ബീര്‍വ സ്വദേശികളായ ജഹാംഗീര്‍ ബഷീര്‍ മിര്‍, താരിഖ് അഷ്‌റഫ് ഷെയ്ഖ് ഗാന്ധിപുര ബീര്‍വ സ്വദേശി ഷാക്കിര്‍ ലത്തീഫ് പഠാന്‍ എന്നിവരാണ് പിടിയിലായത്.

അടുത്തിടെ ബീര്‍വ പ്രദേശത്തും പരിസരത്തും ദേശവിരുദ്ധ പോസ്റ്ററുകള്‍ പതിച്ചത് ഇവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ പക്കല്‍ നിന്നും ആയുധങ്ങളും കണ്ടെടുത്തു. ഇവര്‍ ദേശവിരുദ്ധ പ്രചാരണം നടത്തിയിരുന്നു എന്നതിന്റെ തെളിവുകളും ഇവരുടെ പക്കല്‍ നിന്നു ലഭിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.