പാക് അധിനിവേശ കാശ്മീരിലെ കാട്ടുതീ ഇന്ത്യയിലേയ്ക്കും പടരുന്നു; സുരക്ഷാ സേന ജാഗ്രതയില്‍

 പാക് അധിനിവേശ കാശ്മീരിലെ കാട്ടുതീ ഇന്ത്യയിലേയ്ക്കും പടരുന്നു; സുരക്ഷാ സേന ജാഗ്രതയില്‍

ശ്രീനഗര്‍: പാക് അധിനിവേശ കാശ്മീരിലെ കാട്ടുതീ മറ്റിടങ്ങളിലേക്കും വ്യാപിക്കുന്നു. ഇന്ത്യയുടെ ഭാഗങ്ങളിലേക്കും തീ വ്യാപിക്കുന്നതായും സൈനികര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായും സേനാവൃത്തങ്ങള്‍ അറിയിച്ചു. സുരക്ഷാ സേന ജാഗ്രത പുലര്‍ത്തുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. കാട്ടുതീയുടെ മറവിലുള്ള നുഴഞ്ഞുകയറ്റം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളും സേന ഏകോപിപ്പിച്ചിട്ടുണ്ട്.

ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപത്തേയ്ക്കും തീ വ്യാപിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി പാക് അധിനിവേശ കാശ്മീരില്‍ ഉണ്ടായ തീപിടിത്തം മെന്‍ധര്‍ സബ് ഡിവിഷനിലെ ബാലകോട്ട് സെക്ടറിലേക്ക് പടരുകയായിരുന്നു. തീപിടിത്തിന്റെ മറവില്‍ ഭീകരര്‍ നുഴഞ്ഞുകയറുന്നില്ലെന്ന് ഉറപ്പാക്കാന്‍ നിയന്ത്രണ രേഖയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാവല്‍ നില്‍ക്കുന്ന സൈനികര്‍ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.