അഫ്ഗാനിസ്ഥാനില്‍ 6.1 തീവ്രതയുള്ള ഭൂചലനം; ഉത്തരേന്ത്യയിലും പ്രകമ്പനം

അഫ്ഗാനിസ്ഥാനില്‍ 6.1 തീവ്രതയുള്ള ഭൂചലനം; ഉത്തരേന്ത്യയിലും പ്രകമ്പനം

ന്യൂഡല്‍ഹി: അഫ്ഗാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കാബൂളില്‍ നിന്ന് 241 കിലോമീറ്റര്‍ അകലെ ഹിന്ദുകുഷ് മേഖലയാണ്.

ഉച്ചകഴിഞ്ഞ് 2.50 ഓടെയായിരുന്നു ഭൂചലനം ഉണ്ടായത്. ഇതിന്റെ ഭാഗമായി ഡല്‍ഹിയുടെ സമീപ പ്രദേശങ്ങളിലും ജമ്മു കാശ്മീരിലും പഞ്ചാബിലും പാകിസ്ഥാനിലെ ലാഹോറിലും ഇസ്ലാമാബാദിലും നേരിയ പ്രകമ്പനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളൊന്നും സംഭവിച്ചതായി നിലവില്‍ റിപ്പോര്‍ട്ടുകളില്ല.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.