ന്യൂഡല്‍ഹി: രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ. 76ാം കരസേനാ ദിനത്തില്‍ സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
ഇന്ത്യന്‍ ആര്‍മിയുടെ ഭാഗമായ ഓരോ സൈനികനും വിമുക്തഭടന്മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമെല്ലാം ഈ അവസരത്തില്‍ ആശംസകള്‍ അറിയിക്കുകയാണ്. രാജ്യത്തിനായി ജീവന്‍ നല്‍കിയ ഓരോ സൈനികന്റേയും ത്യാഗത്തെ ആദരവോടെ സ്മരിക്കുന്നു. അവരുടെ ത്യാഗം നമുക്ക് എല്ലാവര്‍ക്കും എപ്പോഴും പ്രചോദനമാണെന്നും അദേഹം പറഞ്ഞു.
സമാധാനപരവും സുരക്ഷിതവുമായ ഒരു അന്തരീക്ഷം ഒരുക്കുന്നതില്‍ സൈനികര്‍ക്ക് സുപ്രധാനമായ പങ്കാണുള്ളത്. രാജ്യത്തിന്റെ വികസനവും പുരോഗതിയും തടസങ്ങളില്ലാതെ മുന്നോട്ട് പോകുന്നത് ഇതിനാലാണ്. നമ്മുടെ കര്‍ത്തവ്യത്തോടുള്ള പ്രതിബദ്ധതയും ദൃഢനിശ്ചയവും ഓരോ ദിവസവും ശക്തമായി തന്നെ മുന്നോട്ട് പോകണം. രാജ്യത്തിന് ചുറ്റുമുള്ള സുരക്ഷാ ഭീഷണികളെ അര്‍പണ ബോധത്തോടെ നേരിടാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് യുദ്ധത്തിന്റെ രീതിയും തന്ത്രവുമെല്ലാം മാറിക്കൊണ്ടിരിക്കുകയാണ്. ഭാവിയിലേക്ക് നമ്മളെ സജമാക്കുന്നതിന് സാങ്കേതിക വിദ്യയില്‍ ഊന്നി വേണം മുന്നേറാന്‍. ഈ മേഖലയില്‍ നാം വളരെ അധികം പുരോഗതി കൈവരിച്ചിട്ടുണ്ട്. നിരവധി നേട്ടങ്ങളും സ്വന്തമാക്കി. സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന വര്‍ഷമായി 2024നെ മാറ്റും. സൈനികര്‍ എന്ന പദവിക്ക് ജനങ്ങള്‍ക്കിടയില്‍ പ്രത്യേക സ്ഥാനമാണുള്ളത്. ഈ രാഷ്ട്രം നമ്മളില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തെ ഉയര്‍ത്തിപ്പിടിക്കാനുള്ള ദൃഢനിശ്ചയം നമ്മള്‍ ഓരോരുത്തരിലും ഉണ്ടാകണം. രാഷ്ട്ര സേവനത്തിനായി ഓരോ സൈനികനും സ്വയം സമര്‍പ്പിക്കണമെന്നും ജനറല്‍ മനോജ് പാണ്ഡെ വ്യക്തമാക്കി.