'മകള്‍ ദിവസവും ഒന്നരലക്ഷം വരുമാനമുണ്ടാക്കുന്നു'; ഡീപ് ഫേക്ക് വീഡിയോയ്ക്ക് ഇരയായി സച്ചിനും

'മകള്‍ ദിവസവും ഒന്നരലക്ഷം വരുമാനമുണ്ടാക്കുന്നു'; ഡീപ് ഫേക്ക് വീഡിയോയ്ക്ക് ഇരയായി സച്ചിനും

മുംബൈ: ഡീഫ് ഫേക്ക് വീഡിയോയ്ക്ക് ഇരയായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും. തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ വീഡിയോ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവച്ചുകൊണ്ടാണ് ഇതിഹാസം ആരാധകരോട് ജാഗരൂകരാകാന്‍ പറഞ്ഞത്. സച്ചിന്‍ ഒരു മൊബൈല്‍ ഗെയിംമിങ് ആപ്ലിക്കേഷനെ പ്രൊമോട്ട് ചെയ്യുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്.

മകള്‍ സാറ ഗെയിം കളിച്ച് ദിവസവും ഒന്നരലക്ഷം രൂപയിലേറെ വരുമാനമുണ്ടാക്കുന്നുവെന്ന് പറയുന്നതാണ് വീഡിയോ. മോര്‍ഫ് ചെയ്ത വീഡിയോ ഒറ്റ നോട്ടത്തില്‍ വ്യാജമാണെന്ന് തോന്നില്ല. സൂക്ഷിച്ചു നോക്കിയാല്‍ അദേഹത്തിന്റെ ശബ്ദവും മുഖവും മോര്‍ഫ് ചെയ്തതാണെന്ന് മനസിലാകും.

വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് ടെന്‍ഡുല്‍ക്കര്‍ എക്‌സില്‍ പ്രതികരണവുമായി രംഗത്ത് വന്നത്. ഇതെല്ലാം വ്യാജ വീഡിയോയാണ്. ടെക്‌നോളജി ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നത് അസ്വസ്ഥ ഉണ്ടാക്കുന്നു. ഈ വീഡിയോ റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാവരോടും താന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇതുപോലത്തെ പരസ്യങ്ങളും ആപ്പും നിരവധിയുണ്ടെന്നും സച്ചിന്‍ പറയുന്നു.



അടുത്തിടെ നടി രാശ്മിക മന്ദാനയടക്കം നിരവധി പേരാണ് ഡീപ് ഫേക്ക് വീഡിയോയ്ക്ക് ഇരയായത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.