ന്യൂഡല്‍ഹി: ബിജെപിക്ക് പിന്നാലെ കോണ്‍ഗ്രസും തൃശൂരില്‍ മഹാ സംഗമത്തിനൊരുങ്ങുന്നു. മഹാ സംഗമം നടത്തി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാനാണ് കോണ്‍ഗ്രസ് തീരുമാനം. അടുത്ത മാസം നാലിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ തൃശൂരിലെത്തി സംഗമം ഉദ്ഘാടനം ചെയ്യും.
ബൂത്ത് തല ഭാരവാഹികളായ 75,000 പേരെ പങ്കെടുപ്പിക്കാനാണ് നീക്കം. ജനുവരി മൂന്നിന് പ്രധാനമന്ത്രിയെ തൃശൂരിലെത്തിച്ചാണ് ബിജെപി സംഗമത്തിന് രൂപം നല്‍കിയത്. തൃശൂര്‍ തേക്കിന്‍കാട് വച്ചാകും കോണ്‍ഗ്രസിന്റെ മഹാസംഗമം.
സംസ്ഥാനത്തെ 25,000 ലധികം വരുന്ന ബൂത്ത് പ്രസിഡന്റുമാര്‍, ഡി.എല്‍.ഒമാര്‍ എന്നിങ്ങനെ 75,000 ല്‍ അധികം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. മണ്ഡലം മുതല്‍ എ.ഐ.സി.സി തലം വരെയുള്ള കേരളത്തിലെ മുഴുവന്‍ നേതാക്കളും മഹാസംഗമത്തില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.