ഇംഫാല്‍: മണിപ്പൂര്‍ മോറെയില്‍ വീണ്ടും അക്രമികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. വെടിവയ്പ്പില്‍ ഒരു കമാന്‍ഡോ വീരമൃത്യു വരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ക്യാമ്പുകളില്‍ ഉറങ്ങിക്കിടന്ന സൈനികര്‍ക്ക് നേരെയാണ് ഇന്ന് പുലര്‍ച്ചെ അക്രമികള്‍ അപ്രതീക്ഷിത ആക്രമണം നടത്തിയത്. സൈനിക ക്യാമ്പുകള്‍ക്ക് നേരെ ബോംബറിഞ്ഞതായും തീയിട്ടതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സംഭവത്തിന് പിന്നാലെ അസം റൈഫിള്‍സിലെ കൂടുതല്‍ സംഘം മേഖലയില്‍ എത്തി അക്രമികള്‍ക്കായി തിരച്ചിലാരംഭിച്ചിട്ടുണ്ട്.
മോറെയില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതിനെ പിന്നാലെയാണ് സുരക്ഷാ സേനയ്ക്ക് നേരെയുള്ള ആക്രമണം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇന്നലെ മുതല്‍ മേഖലയില്‍ കര്‍ഫ്യൂം ഏര്‍പ്പെടുത്തിയിരുന്നു.