ന്യൂഡല്‍ഹി: ആധാര്‍ എടുക്കുന്നതിനായി എത്തുന്ന വ്യക്തിയുടെ തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പ് പേപ്പര്‍ രൂപത്തിലോ ഇലക്ട്രോണിക് രൂപത്തിലോ ആധാര്‍ സെന്ററിന്റെ നടത്തിപ്പുകാരന്‍ സൂക്ഷിക്കാന്‍ പാടില്ലെന്ന് കേന്ദ്രം.
ആധാര്‍ എടുക്കാനായി വരുന്ന വ്യക്തിയുടെ തിരിച്ചറിയല്‍ രേഖയുടെ പേപ്പര്‍ രൂപത്തിലുള്ള പകര്‍പ്പ് ശേഖരിച്ചുവയ്ക്കണമെന്നാണ് നിലവിലുള്ള വ്യവസ്ഥ. ഇവ ഡിജിറ്റലായി മാറ്റാന്‍ ആധാര്‍ സെന്ററില്‍ സൗകര്യമുണ്ടെങ്കില്‍ ഡിജിറ്റലാക്കി വയ്ക്കണം.
പുതിയ ചട്ടമനുസരിച്ച് ഇത്തരം രേഖകള്‍ ആധാര്‍ സെന്റര്‍ സൂക്ഷിക്കാന്‍ പാടില്ല. പകരം പകര്‍പ്പുകള്‍ ആധാറിന്റെ കേന്ദ്രീകൃത ഡേറ്റാബേസിലേക്ക് അപ് ലോഡ് ചെയ്തതിന് ശേഷം തിരികെ രേഖകള്‍ അപേക്ഷകന് നല്‍കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.