അഹമ്മദാബാദ്: ഗുജറാത്തിലെ വഡോദരയിലുണ്ടായ ബോട്ടപകടത്തില്‍ ഒമ്പത് വിദ്യാര്‍ഥികള്‍ മരിച്ചു. വഡോദരയിലെ ഹര്‍ണി തടാകത്തിലാണ് അപകടമുണ്ടായത്.
അപകടസമയത്ത് 27 വിദ്യാര്‍ഥികളും നാല് അധ്യാപകരുമാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. കാണാതായവര്‍ക്കായി അഗ്നിശമന സേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ന്യൂ സണ്‍റൈസ് എന്ന സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരുമാണ് അപകടത്തില്‍പെട്ടത്. സ്‌കൂളില്‍ നിന്നുള്ള വിനോദ യാത്രയായിരുന്നുവെന്നാണ് വിവരം. സംഭവ സമയത്ത് ആരും ലൈഫ് ജാക്കറ്റ് ഉപയോഗിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.