അയോധ്യയില്‍ നടക്കുന്ന ചടങ്ങ് രാഷ്ട്രീയ പരിപാടിയാണെന്ന് രാഹുല്‍ ഗാന്ധി

അയോധ്യയില്‍ നടക്കുന്ന ചടങ്ങ് രാഷ്ട്രീയ പരിപാടിയാണെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: നാളെ കഴിഞ്ഞ് അയോധ്യയില്‍ സംഘടിപ്പിക്കുന്ന ചടങ്ങ് രാഷ്ട്രീയ പരിപാടിയാണെന്ന് രാഹുല്‍ ഗാന്ധി. താന്‍ മതത്തെ മുതലെടുക്കാന്‍ ശ്രമിക്കാറില്ലെന്നും മതത്തിന്റെ തത്വങ്ങളില്‍ ജീവിക്കാനാണ് ശ്രമിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രക്കിടെയായിരുന്നു അദേഹത്തിന്റെ പരാമര്‍ശം.

യഥാര്‍ഥ വിശ്വാസികള്‍ മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുകയാണ് വേണ്ടതെന്ന് അസമില്‍ മൂന്നാം ദിന ഭാരത് ജോഡോ പര്യടനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ലഖിംപൂര്‍ ജില്ലയിലെ ബോഗി നദിയില്‍ നിന്നാണ് മൂന്നാം ദിന പര്യടനം ആരംഭിച്ചത്. യാത്ര ഇന്ന് അരുണാചല്‍ പ്രദേശിലേക്ക് കടക്കും.

എന്നാല്‍ അസമില്‍ 'ഭാരത് ജോഡോ ന്യായ് യാത്ര' വാഹനങ്ങള്‍ക്ക് നേരെ ആക്രമണം' നടക്കുന്നതായും കോണ്‍ഗ്രസ് ആരോപിച്ചു. പിന്നില്‍ ബിജെപി യുവജന വിഭാഗമാണെന്നാണ് ആരോപണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.