ലക്നൗ: അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തില്‍ രാംലല്ല വിഗ്രഹത്തിന്റെ പ്രാണ പ്രതിഷ്ഠ നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കൂടാതെ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്, ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് നൃത്യ ഗോപാല്‍ ദാസ് എന്നിവര്‍ ശ്രീകോവിലില്‍ സന്നിഹിതരായിരുന്നു.
വാരാണസിയിലെ ലക്ഷ്മികാന്ത് ദിക്ഷീതായിരുന്നു മുഖ്യ പരോഹിതന്‍. രാജ്യത്തിന്റെ വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ്, വടക്കുകിഴക്ക് ഭാഗങ്ങളില്‍ നിന്നുള്ള 14 ദമ്പതികള്‍ 'മുഖ്യ യജമാന്‍' പദവിയില്‍ ചടങ്ങില്‍ സംബന്ധിച്ചു.
പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി വിവിധ സംസ്ഥാനങ്ങളിലെ 50 ല്‍പ്പരം വാദ്യ ഉപകരണങ്ങളുടെ 'മംഗള്‍ ധ്വനി' സംഗീത വിരുന്ന് നടന്നു. സംഗീത നാടക അക്കാദമിയുടെ സഹായത്തോടെയായിരുന്നു ഇത്. ഗായകന്‍ ശങ്കര്‍ മഹാദേവന്‍ അടക്കമുള്ളവര്‍ സംഗീത വിരുന്നിന് നേതൃത്വം നല്‍കി.
2000 ല്‍ അധികം സന്യാസിമാര്‍, അമിതാഭ് ബച്ചന്‍, രജനികാന്ത്, സച്ചിന്‍ തെണ്ടുല്‍ക്കര്‍, അംബാനി കുടുംബം, ചിരഞ്ജീവി, മോഹന്‍ലാല്‍, അനുപം ഖേര്‍, മാധുരി ദീക്ഷിത്, അക്ഷയ് കുമാര്‍, രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍, സണ്ണി ഡിയോള്‍, പ്രഭാസ്, യഷ് ക്ഷണിക്കപ്പെട്ടവരായ 2200 ല്‍ അധികം വിഐപികള്‍ ചടങ്ങില്‍ പങ്കെടുത്തു.