ഗാന്ധി സ്മരണയില്‍ രാജ്യം; സര്‍വമത പ്രാര്‍ത്ഥനയും വിവിധ പരിപാടികളും

ഗാന്ധി സ്മരണയില്‍ രാജ്യം; സര്‍വമത പ്രാര്‍ത്ഥനയും വിവിധ പരിപാടികളും

ന്യൂഡല്‍ഹി: മഹാത്മ ഗാന്ധിയുടെ എഴുപത്താറാമത് രക്തസാക്ഷിത്വ ദിനം ഇന്ന്. ഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിലെത്തി രാഷ്ട്രപതിയും പ്രധാനമന്ത്രിയും പുഷ്പചക്രം സമര്‍പ്പിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി സര്‍വമത പ്രാര്‍ത്ഥനയും വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനമായ ഇന്ന് മതസൗഹാര്‍ദ ദിനമായി ആചരിക്കാന്‍ തമിഴ്‌നാട് തീരുമാനിച്ചു. ജില്ലാ ആസ്ഥാനങ്ങളില്‍ വിവിധ മത വിഭാഗങ്ങളില്‍പ്പെട്ടവര്‍ പങ്കെടുക്കുന്ന പരിപാടികള്‍ അരങ്ങേറും. രാജ്യത്തിന്റെ നാനാത്വവും ഏകത്വവും പ്രതിഫലിപ്പിക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നിര്‍ദേശിച്ചു.


1948 ജനുവരി 30 നാണ് നാഥുറാം വിനായക് ഗോഡ്‌സേ എന്ന മതഭ്രാന്തന്റെ വെടിയേറ്റ് മഹാത്മ ഗാന്ധി കൊല്ലപ്പെട്ടത്. ഗാന്ധി വധത്തിനു പിന്നാലെ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു നടത്തിയ 'പ്രകാശം കെട്ടിരിക്കുന്നു, എല്ലായിടത്തും ഇരുട്ടാണ്' എന്ന പ്രസംഗം ഏറെ ശ്രദ്ധേയമായിരുന്നു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.