ഗ്യാന്‍വാപി മസ്ജിദില്‍ ആരാധന നടത്തി ഹൈന്ദവര്‍; വാരാണസിയില്‍ കനത്ത സുരക്ഷ

ഗ്യാന്‍വാപി മസ്ജിദില്‍ ആരാധന നടത്തി ഹൈന്ദവര്‍; വാരാണസിയില്‍ കനത്ത സുരക്ഷ

ന്യൂഡല്‍ഹി: വാരാണസി ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ ഹൈന്ദവ വിഭാഗം ആരാധന നടത്തി. പള്ളിയിലെ വ്യാസ് നിലവറയിലാണ് ആരാധന നടത്തിയത്. കാശി വിശ്വനാഥ് ട്രസ്റ്റ് നിയോഗിച്ച പൂജാരിയാണ് ആരധനയ്ക്ക് നേതൃത്വം നല്‍കിയത്.

വാരാണസി ജില്ലാകോടതി ഇന്നലെയാണ് ഗ്യാന്‍വാപി മസ്ജിദില്‍ പൂജക്ക് ഹൈന്ദവ വിഭാഗത്തിന് അനുമതി നല്‍കിയത്. പള്ളിയുടെ താഴെ തെക്കുഭാഗത്തുള്ള നിലവറകളിലാണ് വാരാണസി കോടതി പൂജയ്ക്ക് അനുവാദം നല്‍കിയിരുന്നത്. ഗ്യാന്‍വാപിയില്‍ ഹൈന്ദവ വിഭാഗത്തിന് പൂജക്ക് കോടതി അനുമതി നല്‍കിയ പശ്ചാത്തലത്തില്‍ വാരാണസിയില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. സുരക്ഷയ്ക്കായി കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.