ന്യൂഡല്‍ഹി: ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ അഡ്വാനിക്ക് ഭാരത് രത്ന. പ്രധാനമന്ത്രി നരേന്ദ്ര മോഡി സാമൂഹിക മാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അഡ്വാനിയുടെ നേട്ടത്തെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
ഇന്ത്യയുടെ വികസനത്തിന് അഡ്വാനി നല്‍കിയ സംഭാവനകള്‍ വലുതെന്നും മോഡി എക്സില്‍ കുറിച്ചു.