നരസിംഹ റാവു, ചൗധരി ചരണ്‍ സിങ്, എം.എസ് സ്വാമിനാഥന്‍ എന്നിവര്‍ക്ക് ഭാരത രത്‌ന പുരസ്‌കാരം

നരസിംഹ റാവു, ചൗധരി ചരണ്‍ സിങ്, എം.എസ് സ്വാമിനാഥന്‍ എന്നിവര്‍ക്ക് ഭാരത രത്‌ന പുരസ്‌കാരം

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രിമാരായ പി.വിനരസിംഹ റാവു, ചൗധരി ചരണ്‍ സിങ്, മലയാളിയും ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവും പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞനുമായ എം.എസ് സ്വാമിനാഥന്‍ എന്നിവര്‍ക്ക് രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്ന.

പ്രധാനമന്ത്രി നരേന്ദ്ര മോഡി എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മുന്‍ ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ എല്‍.കെ.അഡ്വാനി, ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പ്പൂരി ഠാക്കൂര്‍ എന്നിവര്‍ക്കും കഴിഞ്ഞ ദിവസം ഭാരത രത്‌ന പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന എം.എസ് സ്വാമിനാഥന്‍ കഴിഞ്ഞ സെപ്റ്റംബറിലാണ്  അന്തരിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.