ഉക്രെയ്ന്‍ സൈനിക മേധാവിയെ പുറത്താക്കി; ഒലെക്‌സാണ്ടര്‍ സിര്‍സ്‌കി പകരക്കാരന്‍

ഉക്രെയ്ന്‍ സൈനിക മേധാവിയെ പുറത്താക്കി; ഒലെക്‌സാണ്ടര്‍ സിര്‍സ്‌കി പകരക്കാരന്‍

കീവ്: ഉക്രെയ്ന്‍ സൈനിക മേധാവി ജനറല്‍ വലേരി സലുസ്നിയെ പുറത്താക്കി പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി. സെലൻസ്കിയും സലുഷ്നിയും തമ്മിൽ അഭിപ്രായ ഭിന്നതകൾ ഉാണ്ടയിരുന്നുവെന്നാണ് സൂചന. റഷ്യന്‍ അധിനിവേശം രണ്ട് വര്‍ഷം തികയ്ക്കാനൊരുങ്ങവെയാണ് നാടകീയമായ നീക്കത്തില്‍ സലുസ്‌നിയെ നീക്കിയത്. പുതിയ സൈനിക മേധാവിയായി ഒലെക്‌സാണ്ടര്‍ സിര്‍സ്‌കി നിയമിച്ചു.

റഷ്യയുടെ ഉക്രെയ്ൻ അധിനിവേശം തുടങ്ങിയത് മുതൽ സലുഷ്നിയായിരുന്നു കമാൻഡർ ഇൻ ചീഫ്. റഷ്യൻ അധിനിവേശത്തിന് ശേഷം സൈന്യത്തിൽ ഉക്രെയ്ൻ നടത്തുന്ന വലിയ മാറ്റമാണ് ഇത്. കമാൻഡർ ഇൻ ചീഫിനെ മാറ്റിയെങ്കിലും സലുഷ്നിയും ടീമിലുണ്ടാവുമെന്ന് സെലൻസ്കി അറിയിച്ചു. ഇന്ന് മുതൽ പുതിയ മാനേജ്മെന്റ് ടീം സൈന്യത്തിന്റെ നേതൃത്വം ഏറ്റെടുക്കുമെന്നും സെലൻസ്കി പറഞ്ഞു.

ഉക്രെയ്ൻ സൈനികരും പൊതു ജനങ്ങളും യുദ്ധസമയത്തും വലിയ വിശ്വാസമർപ്പിച്ച ജനറലാണ് സലുഷ്നി. അദ്ദേഹത്തിന് പലപ്പോഴും സെലൻസ്കി​​യേക്കാൾ ജനപ്രീതിയുണ്ടായിരുന്നു. ഇതിനിടെയാണ് സെലൻസ്കി കമാൻഡർ ഇൻ ചീഫിനെ തൽസ്ഥാനത്ത് നിന്ന് മാറ്റുന്നത്.

കഴിഞ്ഞ ദിവസം സലുഷ്നിയുമായി നേതൃമാറ്റം സംബന്ധിച്ച് ചർച്ച ചെയ്തുവെന്നും സെലൻസ്കി അറിയിച്ചു. ഉക്രെയ്നെ റഷ്യയിൽ നിന്നും സംരക്ഷിച്ചതിന് അദേഹം നന്ദിയറിയിക്കുകയും ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.