ബഹിരാകാശ പരീക്ഷണൾ: മുപ്പതും വിജയകരം; ഇരുപത് ദിവസത്തിന് ശേഷം ആക്സിയം 3 മടങ്ങിയെത്തി

ബഹിരാകാശ പരീക്ഷണൾ: മുപ്പതും വിജയകരം; ഇരുപത് ദിവസത്തിന് ശേഷം ആക്സിയം 3 മടങ്ങിയെത്തി

ഫ്‌ളോറിഡ: ബഹിരാകാശത്ത് 30 പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി ആക്‌സിയം 3. നീണ്ട 20 ദിവസങ്ങളെ ദൗത്യത്തിന് ശേഷം ഫ്‌ളോറിഡയിലെ ഡേടോണ ബീച്ചിന്റെ തീരത്ത് ക്രൂ അംഗങ്ങൾ സ്പ്ലാഷ്ഡൗൺ മുഖേന പറന്നിറങ്ങി.

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആദ്യ യൂറോപ്യൻ ദൗത്യമാണിത്. ആദ്യ ഘട്ടത്തിൽ 15 ദിവസമായിരുന്നു ദൗത്യത്തിന് വേണ്ടി നിശ്ചയിച്ചിരുന്നത്. തുടർന്ന് ഫ്‌ളോറിഡയിലുണ്ടായ പ്രതികൂല കാലാവസ്ഥയെ തുടർന്ന് ദൗത്യം നീളുകയായിരുന്നു. രണ്ട് ദിവസം കൂടി ക്രൂ അംഗങ്ങൾക്ക് ഭ്രമണപഥത്തിൽ ചിലവഴിക്കേണ്ടതായി വന്നു.

ബഹിരാകാശ സഞ്ചാരിയും ആക്സിയം സ്പേസിന്റെ മുഖ്യ ബഹിരാകാശയാത്രികനുമായ കമാൻഡർ മൈക്കൽ എൽപെസ്-അലെഗ്ര, പൈലറ്റ് വാൾട്ടർ വില്ലാഡെയ്, മിഷൻ സ്‌പെഷ്യലിസ്റ്റുകളായ അൽപർ ഗെസെറാവ്കാൻ, മാർക്കസ് വാൻഡ് എന്നിവരാണ് ദൗത്യത്തിൽ പങ്കാളിയായത്.

ആക്‌സിയം-3 മുപ്പതിൽ അധികം ശാസ്ത്രീയ പരീക്ഷണങ്ങൾക്ക് നേതൃത്വം വഹിച്ചു. ബയോമെഡിക്കൽ ഗവേഷണം, ഉറക്കവുമായി ബന്ധപ്പെട്ട പഠനം, അസ്ഥികളുടെ ആരോഗ്യം, ബഹിരാകാശ കാലാവസ്ഥ തുടങ്ങി നിരവധി മേഖലകളിൽ പഠനം നടത്തി. ഈ കഴിഞ്ഞ ജനുവരി 18 നാണ് നാസയുടെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റിലാണ് വിക്ഷേപണം നടന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.