മോസ്കോ: റഷ്യയിലെ എണ്ണ ശുദ്ധീകരണ ശാലകളിൽ ഡ്രോൺ ആക്രമണം നടത്തി ഉക്രെയ്ൻ. ആക്രമണത്തിൽ എണ്ണ ശുദ്ധീകരണശാല പൂർണമായും കത്തിനശിച്ചു. വൻ നാശനഷ്ടമാണ് ഉണ്ടായത്. റഷ്യൻ എണ്ണക്കമ്പനിയായ ബാഷ്നെഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള എണ്ണ ശുദ്ധീകരണ ശാലയ്‌ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എണ്ണ ശുദ്ധീകരണ ശാലയ്‌ക്ക് നേരെ ഡ്രോൺ വരുന്നതും ഉടനെ പൊട്ടിത്തെറിക്കുന്നതും വീഡിയോയിൽ കാണാം. പ്ലാന്റ് പൂർണമായും തകർന്ന നിലയിലാണ്. രണ്ട് ഡ്രോണുകളിൽ ഒന്ന് വെടിവച്ചിട്ടു. ആക്രമണത്തിൽ ആളപായം ഉണ്ടായിട്ടില്ല.
മധ്യ റഷ്യൻ നഗരമായ ഉഫയിലാണ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. ഉക്രെയ്നിൽ നിന്ന് 1,400 കിലോമീറ്ററാണ് അകലെയാണ് പ്ലാന്റുള്ളത്.